ETV Bharat / state

ഇടുക്കി  സബ് രജിസ്‌ട്രാർ ഓഫീസ് മന്ദിരങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു - CM

പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കാലാനുസൃതമായ സൗകര്യങ്ങളാണ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഒരുക്കിയിട്ടുള്ളതെന്നും അദേഹം പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി ഓഫീസ് മന്ദിരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്

ഇടുക്കി  idukki  udumpumchola  thopramkudi  sub registrar office  CM  Pinarai Vijayan
ഇടുക്കിയിൽ മുഖ്യമന്ത്രി സബ് രജിസ്ട്രാര്‍ ഓഫീസ് മന്ദിരങ്ങൾ ഉദ്ഘാടനം ചെയ്തു
author img

By

Published : Jul 14, 2020, 5:44 PM IST

ഇടുക്കി: തോപ്രാംകുടി, ഉടുമ്പന്‍ചോല സബ് രജിസ്ട്രാര്‍ ഓഫീസ് മന്ദിരങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഉദ്ഘാനത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. കാലാനുസൃതമായ സൗകര്യങ്ങളാണ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഒരുക്കിയിട്ടുള്ളതെന്നും അദേഹം പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി ഓഫീസ് മന്ദിരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ഓഫീസുകള്‍ അഴിമതി രഹിതമാക്കുന്നതിന് വിവിധ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ക്ക് ഇ പേയ്‌മന്‍റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഫീസ് അടക്കുന്ന ഇ-പേയ്‌മന്‍റ് സംവിധാനം നടപ്പിലാക്കിയതോടെ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ ക്യാഷ്‌ലെസ് ആയി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ മുഴുവന്‍ സബ് രജിസ്ട്രാര്‍ ഓഫീസുകളിലെയും രേഖകള്‍ ഡിജിറ്റൽ ആക്കുന്നതിന് വേണ്ടി അനശ്വര എന്ന പദ്ധതി നടപ്പിലാക്കി. ഒരു ലക്ഷം രൂപയില്‍ താഴെയുള്ള സ്റ്റാമ്പുകള്‍ ഇ-സ്റ്റാമ്പിങ്ങിലൂടെ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങള്‍ക്ക് തടസമില്ലാതെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ബിഎസ്എന്‍എല്ലിന്‍റെ ഒപ്റ്റിക് ഫൈബര്‍ കണക്ഷനുകള്‍ നല്‍കും. ആധാര രജിസ്‌ട്രേഷന്‍ നടപടികള്‍ ലളിതവും സുതാര്യവുമാക്കി രജിസ്‌ട്രേഷന്‍ ഓഫീസുകളെ കൂടുതല്‍ ജനസൗഹൃദമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൂക്കുപാലം മുണ്ടിയെരുമയില്‍ സ്ഥിതി ചെയ്യുന്ന ഉടുമ്പന്‍ചോല സബ് രജിസ്ട്രാര്‍ ഓഫീസ് 4,164 ചതുരശ്രഅടി വിസ്തീര്‍ണത്തില്‍ 1.31 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇരു നിലകളിലായി പണിതിരിക്കുന്ന ഓഫീസ് മന്ദിരത്തിന്‍റെ താഴത്തെ നിലയില്‍ ഓഫീസും മുകള്‍ നിലയില്‍ റെക്കോര്‍ഡ് മുറിയുമാണ്. ഉടുമ്പന്‍ചോല, കരുണാപുരം, കാന്തിപ്പാറ, പാറത്തോട്, ചതുരംഗപ്പാറ, പാമ്പാടുംപാറ വില്ലേജുകളിലെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഉടുമ്പന്‍ചോല സബ് രജിസ്ട്രാര്‍ ഓഫീസിന് കീഴിലാണ്.

ഉടുമ്പന്‍ചോല സബ് രജിസ്ട്രാര്‍ അങ്കണത്തില്‍ ചേര്‍ന്ന പ്രാദേശികയോഗം നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്.ജ്ഞാനസുന്ദരം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം നിര്‍മ്മല നന്ദകുമാര്‍ ഉപാദ്ധ്യക്ഷയായി. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉഷാ സുധാകരന്‍ ത്രിതലപഞ്ചായത്തംഗങ്ങളായ ശ്രീമന്ദിരം ശശികുമാര്‍, ജോയി കുന്നുവിളയില്‍, വനം വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ പി.എന്‍ വിജയന്‍, വിവിധ കക്ഷിരാഷ്ട്രീയ നേതാക്കളായ ടി.എം ജോണ്‍, പി.കെ സദാശിവന്‍, ജോസ് പാലത്തിനാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ജില്ലാ രജിസ്ട്രാര്‍ എംഎന്‍ കൃഷ്ണപ്രസാദ് സ്വാഗതവും, കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ പ്രൊജക്ട് എഞ്ചിനീയര്‍ തമ്പി വി.എസ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഉടുമ്പന്‍ചോല സബ് രജിസ്ട്രാര്‍ കെ.ടി ബാബു കൃതജ്ഞത രേഖപ്പെടുത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.