ETV Bharat / state

ചെറുകുന്നേല്‍ ഗോപിക്ക് കാര്‍ഷിക രംഗത്തെ ഇന്നവേഷന്‍ അവാര്‍ഡ്

author img

By

Published : Jan 2, 2020, 7:40 PM IST

Updated : Jan 2, 2020, 8:28 PM IST

നാടന്‍ ജാതിയും കാട്ടുപത്രിയും ചേര്‍ത്ത് ഗോപി വികസിപ്പിച്ചെടുത്ത മള്‍ട്ടി റൂട്ട് ജാതിത്തൈകളുടെ കണ്ടെത്തലിനാണ് അവാര്‍ഡ്.

agricultural innovation award  agricultural department  ഇടുക്കി  കാര്‍ഷിക രംഗത്തെ ഇന്നവേഷന്‍ അവാര്‍ഡ്  ജാതി കൃഷി  agricultural news  idukki local news
ചെറുകുന്നേല്‍ ഗോപി

ഇടുക്കി: ജാതി കൃഷിയില്‍ വിജയം കൊയ്‌ത ചെറുകുന്നേല്‍ ഗോപിയെന്ന സി.എം ഗോപി മറ്റൊരു പുരസ്‌ക്കാര നിറവിലാണ്. കാര്‍ഷിക രംഗത്തെ പുതിയ കണ്ടുപിടുത്തത്തിനുള്ള ജില്ലയിലെ മികച്ച കര്‍ഷകന് നല്‍കുന്ന കൃഷിവകുപ്പിന്‍റെ ബെസ്റ്റ് ഇന്നവേഷന്‍ അവാര്‍ഡാണ് ഇത്തവണ ഗോപിയെ തേടിയെത്തിയത്.

നാടന്‍ ജാതിയും കാട്ടുപത്രിയും ചേര്‍ത്ത് ഗോപി വികസിപ്പിച്ചെടുത്ത മള്‍ട്ടി റൂട്ട് ജാതിത്തൈകളുടെ കണ്ടെത്തലിനാണ് അവാര്‍ഡ്. സാധാരണ ജാതിമരങ്ങള്‍ക്ക് ഒരു തായ് വേര് മാത്രമുള്ളപ്പോള്‍ മള്‍ട്ടി റൂട്ട് ജാതിത്തൈകള്‍ക്ക് ഒന്നിലേറെ തായ് വേരുകള്‍ ഉണ്ടെന്നതാണ് പ്രത്യേകത. കാറ്റിലും മഴയിലും ജാതിമരങ്ങള്‍ എങ്ങനെ കടപുഴകി വീഴാതിരിക്കാന്‍ സംരക്ഷണം നല്‍കാമെന്ന ചിന്തയില്‍ നിന്നുമാണ് മള്‍ട്ടിറൂട്ട് ജാതിത്തൈകള്‍ വികസിപ്പിച്ചതെന്ന് ഗോപി പറയുന്നു.

ചെറുകുന്നേല്‍ ഗോപിക്ക് കാര്‍ഷിക രംഗത്തെ ഇന്നവേഷന്‍ അവാര്‍ഡ്

2004ലാണ് ഗോപി ജാതികൃഷിയിലേക്ക് തിരിഞ്ഞതും വിജയയാത്ര ആരംഭിച്ചതും. 2014ല്‍ സ്‌പൈസസ് ബോര്‍ഡ് ഗോപിയുടെ കണ്ടുപിടുത്തത്തിന് ആദരം നല്‍കിയിരുന്നു.

Intro:ജാതി കര്‍ഷകനായ ചെറുകുന്നേല്‍ ഗോപിക്ക് കാര്‍ഷിക രംഗത്തെ ഇന്നവേഷന്‍ അവാര്‍ഡ്.ജാതി കൃഷിയില്‍ ഗോപി നടത്തിയ പരീക്ഷണങ്ങള്‍ കണക്കിലെടുത്താണ് കൃഷി വകുപ്പ് അവാര്‍ഡിനായി ഗോപിയെ പരിഗണിച്ചിട്ടുള്ളത്.Body:ജാതി കൃഷിയില്‍ വിജയം കൈവരിച്ച് മുമ്പോട്ട് പോകുന്ന ചെറുകുന്നേല്‍ ഗോപിയെന്ന സി എം ഗോപി മറ്റൊരു പുരസ്‌ക്കാര നിറവിലാണ്.കാര്‍ഷിക രംഗത്തെ പുതിയ കണ്ടു പിടുത്തത്തിനുള്ള ജില്ലയിലെ മികച്ച കര്‍ഷകന് നല്‍കുന്ന കൃഷിവകുപ്പിന്റെ ബെസ്റ്റ് ഇന്നവേഷന്‍ അവാര്‍ഡാണ് ഇത്തവണ ഗോപിയെ തേടിയെത്തിയത്.നാടന്‍ ജാതിയും കാട്ടുപത്രിയും ചേര്‍ത്ത് ഗോപി വികസിപ്പിച്ചെടുത്ത മള്‍ട്ടി റൂട്ട് ജാതിത്തൈകളുടെ കണ്ടെത്തലിനാണ് അവാര്‍ഡ്.സാധാരണ ജാതിമരങ്ങള്‍ക്ക് ഒരു തായ് വേര് മാത്രമുള്ളപ്പോള്‍ മള്‍ട്ടി റൂട്ട് ജാതിത്തൈകള്‍ക്ക് ഒന്നിലേറെ തായ് വേരുകള്‍ ഉണ്ടെന്നതാണ് പ്രത്യേകത.കാറ്റിലും മഴയിലും ജാതിമരങ്ങള്‍ എങ്ങനെ കടപുഴകി വീഴാതിരിക്കാന്‍ സംരക്ഷണം നല്‍കാമെന്ന ചിന്തയില്‍ നിന്നുമാണ് മള്‍ട്ടിറൂട്ട് ജാതിത്തൈകള്‍ വികസിപ്പിച്ചതെന്ന് ഗോപി പറയുന്നു.

ബൈറ്റ്

ഗോപി
കർഷകൻConclusion:ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ സി എം ഗോപിയുടെ കാര്‍ഷിക നേഴ്‌സറി സന്ദര്‍ശിച്ചിരുന്നു.നൂറുകണക്കിന് ജാതിത്തൈകള്‍ ഇതിനോടകം ഗോപിയുടെ പക്കല്‍ നിന്നും ആവശ്യക്കാര്‍ വാങ്ങി കഴിഞ്ഞു. 2004ലാണ് ഗോപി ജാതികൃഷിയിലേക്ക് തിരിഞ്ഞതും വിജയയാത്ര ആരംഭിച്ചതും.2014ല്‍ സ്‌പൈസസ് ബോര്‍ഡ് ഗോപിയുടെ കണ്ടുപിടുത്തതിന് ആദരം നല്‍കി.നാല് വര്‍ഷങ്ങള്‍ക്കിപ്പുറം സി എം ഗോപി വീണ്ടും മറ്റൊരവാര്‍ഡ് നിറവിലാണ്.

അഖിൽ വി ആർ
ദേവികുളം
Last Updated : Jan 2, 2020, 8:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.