ETV Bharat / state

പൂത്തുലഞ്ഞ് ചെറിബ്ലോസം; മൂന്നാറിന്‍റെ മനം നിറയുന്നു

നവംബര്‍ മാസത്തിലാണ് ഈ മരങ്ങള്‍ വ്യാപകമായി പൂക്കുന്നതെങ്കിലും ഇത്തവണ ജൂലൈ മാസത്തില്‍ തന്നെ പൂത്ത് തുടങ്ങിയിരുന്നു. ഓഗസ്റ്റ് മധ്യത്തോടെ വ്യാപകമായി പൂവിട്ടു തുടങ്ങി.

cherry blossom in moonnar  idukki news  minnar news  ഇടുക്കി വാര്‍ത്തകള്‍  മൂന്നാര്‍ വാര്‍ത്തകള്‍  ചെറിബ്ലോസം മൂന്നാര്‍
പൂത്തുലഞ്ഞ് ചെറിബ്ലോസം; മൂന്നാറില്‍ വസന്തകാലം
author img

By

Published : Sep 6, 2020, 10:01 PM IST

ഇടുക്കി: അവധി ആഘോഷിക്കാന്‍ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വസന്തകാലം തീര്‍ത്തിരിക്കുകയാണ് കാലം തെറ്റിപൂത്ത ചെറിബ്ലോസം. മഞ്ഞും തണുപ്പും നിറഞ്ഞ മൂന്നാറിന്‍റെ പച്ചപ്പിനിടയില്‍ ഇളം റോസ് നിറത്തില്‍ വസന്തം വിരിയിച്ച് നില്‍ക്കുന്ന ചെറിബ്ലോസം മരങ്ങള്‍ ആരെയും ആകര്‍ഷിക്കുന്ന കാഴ്ചയാണ്.

പൂത്തുലഞ്ഞ് ചെറിബ്ലോസം; മൂന്നാറില്‍ വസന്തകാലം

ഇത്തവണ പതിവിലും നേരത്തെയാണ് ബ്ലോസം വസന്തം മൂന്നാറില്‍ വിരുന്നെത്തിയത്. നവംബര്‍ മാസത്തിലാണ് ഈ മരങ്ങള്‍ വ്യാപകമായി പൂക്കുന്നതെങ്കിലും ഇത്തവണ ജൂലൈ മാസത്തില്‍ തന്നെ പൂത്ത് തുടങ്ങിയിരുന്നു. ഓഗസ്റ്റ് മധ്യത്തോടെ വ്യാപകമായി പൂവിട്ടു തുടങ്ങി. മാട്ടുപ്പെട്ടി, കുണ്ടള എന്നീ ഡാമുകളുടെ പരിസര പ്രദേശങ്ങളില്‍ പൂത്തുനില്‍ക്കുന്ന കാഴ്ച സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്നതാണ്. ചെണ്ടുവര, എല്ലപ്പെട്ടി, പുതുക്കടി തുടങ്ങിയ സ്ഥലങ്ങളിലും ഈ മരങ്ങള്‍ ധാരാളം പൂത്തു നില്‍ക്കുന്നുണ്ട്. പള്ളിവാസലില്‍ നിന്നും മൂന്നാറിലേക്കുള്ള പാതയിലും ഈ മരങ്ങള്‍ കാണാം. തേയിലക്കാടുകളോടു ചേര്‍ന്നു നില്‍ക്കുന്ന ചോലവനങ്ങളിലും ധാരാളമായി കാണപ്പെടുന്നുണ്ട്. ശൈത്യകാലമായ ഡിസംബറില്‍ മൂന്നാറിലെത്തുന്ന സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഒന്നാണ് ചെറി ബ്ലോസം മരങ്ങള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.