ഇടുക്കി: ജില്ലയിൽ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മുൻകരുതൽ സ്വീകരിക്കാൻ അധികൃതരോടും ജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. ഒറ്റപ്പെട്ട ഇടങ്ങളിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യത. മലയോര മേഖലയിൽ രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണമെന്നും അതത് വകുപ്പുകൾ മുന്നൊരുക്ക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. വൃഷ്‌ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
ഇടുക്കിയിൽ ശക്തമായ മഴക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു - idukki yellow alert
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി.