ഇടുക്കി: മെച്ചപ്പെട്ട വില ലഭിച്ചതോടെ മലയോര മേഖലയിൽ ഏലയ്‌ക്ക മോഷണം വ്യാപകം. രാജാക്കാട് സ്വദേശി സദാശിവൻ കൃഷിചെയ്യുന്ന സേനാപതിയിലെ കൃഷിയിടത്ത് നിന്നും മുന്നൂറ് കിലോയോളം ഏലയ്‌ക്കയാണ് മോഷണം പോയത്. പ്രളയത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന മലയോരമേഖലയിലെ കർഷകരുടെ ഏക പ്രതീക്ഷയാണ് ഏലം കൃഷി. ഏലയ്ക്കക്ക് റെക്കോഡ് വില ലഭിച്ചത് കർഷകർക്ക് ആശ്വാസമായി.
ശരം ഉൾപ്പെടെയാണ് തോട്ടങ്ങളിൽ നിന്നും മോഷണം പോകുന്നത്. സ്ഥലത്തിന്‍റെ പാട്ടക്കരാർ അവസാനിക്കുന്നതിന് ഒരു മാസം ബാക്കി നിൽക്കെയാണ് മോഷണം നടന്നതെന്നും കേസ് എടുത്തെങ്കിലും പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്നും സദാശിവൻ പറയുന്നു. സീസൺ കഴിയാറായതോടെ തോട്ടങ്ങളിൽ കർഷകരുടെ ശ്രദ്ധ കുറഞ്ഞതാണ് മോഷണം വർധിക്കുവാൻ കാരണം.