ETV Bharat / state

കമ്പംമെട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്‍റെ മൃതദേഹം, കോട്ടയത്ത് പ്രവാസി വീട്ടില്‍ മരിച്ച നിലയില്‍ - കത്തിക്കരിഞ്ഞ മൃതദേഹം

Body of a man found burned in Idukki: കമ്പംമെട്ടിന് സമീപം തമിഴ്‌നാട് വനമേഖലയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം. അതേസമയം കോട്ടയം അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപം പ്രവാസിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

Body of a man found burned  man found dead inside the room  കത്തിക്കരിഞ്ഞ മൃതദേഹം  വീടിനുള്ളില്‍ മരിച്ച നിലയില്‍
burned-body-of-a-man-found-in-idukki
author img

By ETV Bharat Kerala Team

Published : Jan 12, 2024, 1:23 PM IST

ഇടുക്കി : കമ്പംമെട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. കമ്പംമെട്ട് മന്തിപ്പാറയ്ക്ക് സമീപം തമിഴ്‌നാട് വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത് (Burned body of a man found in Idukki). മുഖം കത്തിക്കരിഞ്ഞ നിലയിൽ ആയതിനാൽ ആളെ തിരിച്ചറിയാൻ ആയിട്ടില്ല. പ്രധാന പാതയുടെ സമീപമാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്.

കോട്ടയത്ത് പ്രവാസി മരിച്ച നിലയില്‍ : പ്രവാസിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം. അടിച്ചിറക്കുന്നേൽ വീട്ടിൽ ലൂക്കോസ് (63) നെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത് (man found dead in room).

വീടിന്‍റെ കിടപ്പുമുറിയിൽ ആയിരുന്നു മൃതദേഹം. വിദേശത്തായിരുന്ന ലൂക്കോസ് മാസങ്ങൾക്കു മുൻപാണ് മടങ്ങിയെത്തിയത്. ലൂക്കോസിന്‍റെ ഭാര്യയാണ് രാവിലെ വീട്ടിലെ കിടപ്പു മുറിയിൽ ഇയാളെ മരിച്ച നിലയില്‍ കണ്ടത്. ഇവർ ഗാന്ധിനഗർ പൊലീസില്‍ വിവരം അറിയിച്ചു.

ഫോറൻസിക് വിദഗ്‌ധർ അടക്കമുള്ളവർ സ്ഥലത്തെത്തി വിശദ പരിശോധന നടത്തി. ആത്‌മഹത്യ ആണെന്നാണ് പ്രാധമിക നിഗമനം.

അതേസമയം കോഴിക്കോട് വടകരയ്‌ക്കടുത്ത് കുഞ്ഞിപ്പള്ളിയില്‍ അടച്ചിട്ടിരുന്ന കടയില്‍ തലയോട്ടി കണ്ടെത്തിയിരുന്നു. ദേശീയപാത നിര്‍മാണത്തിനായി കെട്ടിടം പൊളിച്ചപ്പോഴാണ് തെഴിലാളികള്‍ തലയോട്ടി കണ്ടെത്തിയത്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ക്ക് ഇടയിലാണ് മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തിയത്.

Also Read: ഒരു വര്‍ഷമായി അടച്ചിട്ട കടമുറിയില്‍ തലയോട്ടി; കൊലപാതകമെന്ന സംശയവുമായി നാട്ടുകാര്‍

തലയോട്ടിക്ക് ആറ് മാസത്തിലേറെ പഴക്കമുള്ളതായാണ് കരുതുന്നത്. ഒരു വര്‍ഷത്തിലേറെയായി കട പൂട്ടിക്കിടക്കുകയായിരുന്നു. ഷട്ടര്‍ അടച്ച നിലയിലുമാണ്. ചോമ്പാല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.