ETV Bharat / state

പരിസ്ഥിതി ലോല പ്രദേശം: ആശങ്കയൊഴിയാതെ മലയോര മേഖല - mathikettan chola

മതികെട്ടാന്‍ ചോല ദേശീയോദ്യാനത്തിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചതോടെ തോട്ടം തൊഴിലാളികളടക്കം നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾ പരിസ്ഥിതി ലോല പ്രദേശത്തായി

ബഫര്‍ സോണ്‍: ആശങ്കയൊഴിയാതെ മലയോര മേഖല  മലയോര മേഖല  ബഫര്‍ സോണ്‍  മതികെട്ടാന്‍ ചോല  മതികെട്ടാന്‍ ചോല ദേശീയോദ്യാനം  കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം  യൂത്ത് കോണ്‍ഗ്രസ്  buffer zone issue in idukki  buffer zone  mathikettan chola  national park
ബഫര്‍ സോണ്‍: ആശങ്കയൊഴിയാതെ മലയോര മേഖല
author img

By

Published : Jun 3, 2021, 9:25 AM IST

ഇടുക്കി:പരിസ്ഥിതി ലോല പ്രദേശത്തെ സംബന്ധിച്ച വിഷയത്തില്‍ ആശങ്കയൊഴിയാതെ മലയോര മേഖല. മതികെട്ടാന്‍ ചോല ദേശീയ ഉദ്യാനത്തിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല പ്രദേശമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അന്തിമ വിഞ്ജാപനം ഇറക്കിയതോടെ തോട്ടം തൊഴിലാളികളടക്കം തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ പരിസ്ഥിതി ലോല പ്രദേശത്തായി.

പൂപ്പാറ വില്ലേജിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനത്തിന്‍റെ വടക്ക്-കിഴക്ക് അതിരുമുതൽ തെക്ക് വരെ ഒരു കിലോമീറ്റർ വീതിയിൽ 17.5 ചരുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തില്‍ വനമേഖല ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ സംരക്ഷിക്കുന്നതിനാല്‍ പരിസ്ഥിതി ലോല പ്രദേശം വേണ്ടെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാൽ ഈ തീരുമാനം അട്ടിമറിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഒരു കിലോമീറ്റര്‍ പരിധി നിശ്ചയിക്കുകയായിരുന്നു.

പരിസ്ഥിതി ലോല പ്രദേശം തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുമായോ, സംഘടനകളുമായോ വനം വകുപ്പ് ഉൾപ്പെടെയുള്ള അധികൃതർ ചർച്ച നടത്തുകയോ, അഭിപ്രായം ആരായുകയോ ചെയ്തിട്ടില്ല. മതികെട്ടാന്‍ ചോല ഉദ്യാനത്തോട് ചേർന്ന് കിഴക്കേ അതിരിൽ തമിഴ്‌നാട് ആണെങ്കിലും ഇവിടം പരിസ്ഥിതി ലോല പ്രദേശത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ ബഫർ സോണായി തെരഞ്ഞെടുത്തിരിക്കുന്ന പ്രദേശങ്ങൾ ഉൾപ്പെടുന്ന പൂപ്പാറ വില്ലേജിൽ വന നശീകരണമോ, ദേശീയോദ്യാനത്തിന് ദോഷകരമായ പ്രവർത്തനങ്ങളോ നടക്കുന്നില്ല. പൂപ്പാറ ടൗൺ, തലക്കുളം തോണ്ടിമല, കോരംപാറ, മുള്ളൻതണ്ട് തുടങ്ങി നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾ പരിസ്ഥിതി ലോല പ്രദേശത്താകും.

ആശങ്കയിൽ മലയോര മേഖല

തീരുമാനം നടപ്പിലാക്കുന്നതോടെ കാർഷിക പ്രവർത്തനങ്ങളും, വീടുകളും, കെട്ടിടങ്ങളുമുൾപ്പെടെയുള്ള നിർമാണങ്ങളും എല്ലാവിധ വികസന പ്രവർത്തനങ്ങളും നിലയ്ക്കുമെന്നാണ് ജനങ്ങളുടെ ആശങ്ക. അന്തിമ വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളും നടന്നു കഴിഞ്ഞു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. പ്രതിഷേധ പരിപാടികള്‍ക്കൊപ്പം നിയമ പോരാട്ടവും നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് അരുണ്‍ പറഞ്ഞു.

പരിസ്ഥിതി ലോല പ്രദേശം: ആശങ്കയൊഴിയാതെ മലയോര മേഖല

Also Read: നേപ്പാളിന് സഹായവുമായി യുഎഇയും ചൈനയും

ദേശീയോദ്യാനത്തിന്‍റെ രൂപീകരണത്തിനും, സുഗമമായ നടത്തിപ്പിനും, സംരക്ഷണത്തിനുമായി ഒപ്പം നിന്ന ജനങ്ങളാണ് അതേ ഉദ്യാനത്തിന്‍റെ പേരില്‍ ആശങ്കയോടെ കഴിയുന്നത്. ഉദ്യാനത്തിന്‍റെ മുഖ്യ കവാടമായ പേത്തൊട്ടിയിൽ വനം വകുപ്പിന്‍റെ ഓഫിസ് നിര്‍മിച്ചത് പോലും ജനങ്ങൾ സമാഹരിച്ച പണം കൊടുത്ത് വാങ്ങിയ ഒരേക്കർ സ്ഥലത്താണ്. ഇത്തരത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് മാതൃകയായി നില്‍ക്കുന്ന കുടിയേറ്റ ജനതയാണ് ഇന്ന് കുടിയിറങ്ങേണ്ടി വരുമോയെന്ന ആശങ്കയോടെ കഴിയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.