ഇടുക്കി: നേര്യമംഗലം കാഞ്ഞിരവേലിയില്‍ 45 ലിറ്റര്‍ കോടയുമായി രണ്ട് പേര്‍ പിടിയില്‍. സഹോദരങ്ങളും കാഞ്ഞിരവേലി സ്വദേശികളുമായ ജയന്‍ മത്തായി, ജോസ് മത്തായി എന്നിവരാണ് പിടിയിലായത്. ബന്ധുവീടിന്‍റെ കൃഷിയിടത്തിനോട് ചേര്‍ന്ന പാറക്കെട്ടിനിടയിലായിരുന്നു ഇവര്‍ കോട സൂക്ഷിച്ചിരുന്നത്.
മുമ്പ് അബ്‌കാരി കേസില്‍ പ്രതികളായിട്ടുള്ള ഇവരെ വാക്കുതര്‍ക്കത്തിനിടെയായിരുന്നു എക്‌സൈസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത കോട സംഭവസ്ഥലത്ത് തന്നെ നശിപ്പിച്ചു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എം.കെ.പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.