ETV Bharat / state

ഇടുക്കിയിൽ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സഹോദരീ ഭർത്താവ് അറസ്റ്റിൽ - molestation

സഹോദരിയുടെ പ്രസവവുമായി ബന്ധപ്പെട്ട് സേനാപതിയില്‍ എത്തിയ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.

ഇടുക്കി  ഇടുക്കി പീഡനം  16കാരിയെ പീഡിപ്പിക്കാൻ ശ്രമം  പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം  പീഡനം  rape  Idukki  Idukki rape  molestation  Brother in law arrested
16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സഹോദരീ ഭർത്താവ് അറസ്റ്റിൽ
author img

By

Published : Jun 17, 2021, 12:53 PM IST

ഇടുക്കി : സേനാപതിയിൽ 16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സഹോദരീ ഭർത്താവ് അറസ്റ്റിൽ. വിവാഹം കഴിച്ചെത്തിയ ജ്യേഷ്ഠ സഹോദരിയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് കാഞ്ഞിരപ്പള്ളി സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനി സേനാപതിയിൽ എത്തിയത്.

കഴിഞ്ഞ ദിവസം സഹോദരീ ഭർത്താവിൻ്റെ ചില സുഹൃത്തുക്കൾ രാത്രി വീട്ടിൽ എത്തിയിരുന്നു. എല്ലാവരും പിരിഞ്ഞശേഷം ഉറങ്ങിക്കിടന്ന കുട്ടിയെ സഹോദരീ ഭർത്താവ് ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി.

Also Read: മഴ ശക്തം;ഇടുക്കിയിലെ മലയോര മേഖല ആശങ്കയില്‍

പിറ്റേന്ന് കുട്ടി ഇക്കാര്യം സേനാപതി പഞ്ചായത്തിലെ മുതിർന്ന പൊതുപ്രവർത്തകയോട് വെളിപ്പെടുത്തി. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.