ETV Bharat / state

പാലം തകര്‍ന്നിട്ട് ഒരു കൊല്ലം; പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല

കഴിഞ്ഞ പ്രളയത്തിലാണ് ദേവിയാര്‍ പുഴയ്ക്ക് കുറുകെ നിര്‍മിച്ചിരുന്ന പാലം തകര്‍ന്നത്.

author img

By

Published : Aug 28, 2019, 8:19 PM IST

Updated : Aug 28, 2019, 9:29 PM IST

അടിമാലി 12-ാംമൈലിലെ പാലം

ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന അടിമാലി 12-ാം മൈലിലെ പാലം പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല. പാലം തകര്‍ന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും നാട്ടുകാര്‍ സജ്ജമാക്കിയിട്ടുള്ള താല്‍ക്കാലിക നടപ്പാലമാണ് പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയം.

അടിമാലി ഗ്രാമപഞ്ചായത്തിലെ 12-ാം മൈലിനേയും മെഴുകുംചാലിനേയും ബന്ധിപ്പിച്ച് ദേവിയാര്‍ പുഴയ്ക്ക് കുറുകെ നിര്‍മിച്ചിരുന്ന പാലത്തിന്‍റെ മധ്യഭാഗം കഴിഞ്ഞ പ്രളയത്തിലാണ് ഒഴുകി പോയത്. മെഴുകുംചാല്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയിലെത്തിയിരുന്നത് ഈ പാലത്തിലൂടെയായിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും പാലം പുനര്‍ നിര്‍മിക്കുന്നതിനോ യാത്രാ ക്ലേശം പരിഹരിക്കുന്നതിനോ നടപടിയുണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

പാലം തകര്‍ന്നിട്ട് ഒരു കൊല്ലം; പുനര്‍നിര്‍മിക്കാന്‍ നടപടിയില്ല

ഒഴുകി പോയ പാലത്തിന്‍റെ മധ്യ ഭാഗത്ത് നാട്ടുകാര്‍ തടി വെട്ടിയിട്ട് താല്‍ക്കാലിക യാത്രാ സംവിധാനമൊരുക്കിയിട്ടുണ്ട്. ഏത് നിമിഷവും തകരാവുന്ന താല്‍ക്കാലിക സംവിധാനത്തിലൂടെയാണ് നാട്ടുകാരുടെ ഇപ്പോഴത്തെ യാത്ര. തകര്‍ന്ന പാലത്തിന് പകരം പുതിയ പാലം നിര്‍മിച്ച് യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്ന് പ്രദേശവാസികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നു.

Intro:പ്രളയത്തില്‍ തകര്‍ന്ന അടിമാലി 12-ാംമൈലിലെ പാലം പുനര്‍ നിര്‍മ്മിക്കാന്‍ നടപടിയില്ല.പാലം തകര്‍ന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും നാട്ടുകാര്‍ സജ്ജമാക്കിയിട്ടുള്ള താല്‍ക്കാലിക നടപ്പാലമാണ് പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയം.Body:അടിമാലി ഗ്രാമപഞ്ചായത്തിലെ 12-ാം മൈലിനേയും മെഴുകുംചാലിനേയും തമ്മില്‍ ബന്ധിപ്പിച്ച് ദേവിയാര്‍ പുഴക്കു കുറുകെ നിര്‍മ്മിച്ചിരുന്ന പാലത്തിന്റെ മധ്യഭാഗം കഴിഞ്ഞ പ്രളയത്തിലായിരുന്നു ഒഴുകി പോയത്.മെഴുകും ചാല്‍ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലേക്കെത്തിയിരുന്നത് തകര്‍ന്ന്് കിടക്കുന്ന ഈ പാലത്തിലൂടെയായിരുന്നു.വര്‍ഷമൊന്ന് കഴിഞ്ഞിട്ടും പാലം പുനര്‍ നിര്‍മ്മിക്കുന്നതിനോ യാത്രാ ക്ലേശം പരിഹരിക്കുന്നതിനോ നടപടിയുണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

ബൈറ്റ്

ബിജി

പ്രദേശവാസിConclusion:ഒഴുകി പോയ പാലത്തിന്റെ മധ്യ ഭാഗത്ത് നാട്ടുകാര്‍ ചേര്‍ന്ന്് തടി വെട്ടിയിട്ട്് താല്‍ക്കാലിക യാത്രാ സംവിധാനമൊരുക്കിയിട്ടുണ്ട്.വലിയ ഉറപ്പൊന്നുമില്ലാത്ത ഈ താല്‍ക്കാലിക സംവിധാനത്തിന് മുകളിലൂടെയാണ് നാട്ടുകാരുടെ ഇപ്പോഴത്തെ യാത്ര.ഈ വേനല്‍കാലത്തെങ്കിലും തകര്‍ന്ന പാലത്തിന് പകരം പുതിയ പാലം നിര്‍മ്മിച്ച്് യാത്രാ ക്ലേശത്തിന് പരിഹാരം കാണണമെന്ന് പ്രദേശവാസികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നു.

അഖിൽ വി ആർ
ദേവികുളം
Last Updated : Aug 28, 2019, 9:29 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.