ETV Bharat / state

മാട്ടുപ്പെട്ടി അണക്കെട്ടില്‍ ബോട്ടിങ് പുനരാരംഭിച്ചു

ഒരാഴ്ച മുമ്പ് പെയ്‌ത കനത്ത മഴയില്‍ അണക്കെട്ടില്‍ നേരിയ തോതില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ബോട്ടിങ് പുനരാംഭിക്കാന്‍ തീരുമാനിച്ചത്

മാട്ടുപ്പെട്ടി അണക്കെട്ടില്‍ ബോട്ടിംഗ് പുനരാംഭിച്ചു
author img

By

Published : Jul 31, 2019, 12:54 PM IST

Updated : Jul 31, 2019, 2:46 PM IST

ഇടുക്കി: കാലവര്‍ഷം ദുര്‍ബലമായതിനെ തുടര്‍ന്ന് നിര്‍ത്തി വെച്ച മാട്ടുപ്പെട്ടി അണക്കെട്ടിലെ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു. ഒരാഴ്ച മുമ്പ് പെയ്‌ത കനത്ത മഴയില്‍ അണക്കെട്ടില്‍ നേരിയ തോതില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ബോട്ടിങ് പുനരാംഭിക്കാന്‍ തീരുമാനിച്ചത്. ജലനിരപ്പ് താഴുന്നപ്പോള്‍ അണക്കെട്ടിന്‍റെ അടിത്തട്ടിലെ മരക്കുറ്റികള്‍ തെളിയാനുള്ള സാധ്യത കണക്കിലെടുത്താണ് ബോട്ടിങ് നിര്‍ത്തി വച്ചിരുന്നത്.

മാട്ടുപ്പെട്ടി അണക്കെട്ടില്‍ ബോട്ടിങ് പുനരാരംഭിച്ചു

ബോട്ടിങ് പുനരാരംഭിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ അണക്കെട്ടിലെ കുറഞ്ഞ ജലനിരപ്പ് നിരാശ നല്‍കുന്നെന്നും സഞ്ചാരികള്‍ പറയുന്നു. മഴ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ വീണ്ടും ജലനിരപ്പില്‍ ക്രമാതീതമായ കുറവുണ്ടാകുമോയെന്ന ആശങ്ക ഹൈഡല്‍ ടൂറിസം, ഡിടിപിസി വകുപ്പുകള്‍ക്കുമുണ്ട്.

ഡിടിപിസിയുടേതായി നാല് സ്പീഡ് ബോട്ടുകളും രണ്ട് സാധാരണ ബോട്ടുകളും ഹൈഡല്‍ ടൂറിസത്തിന്‍റേതായി മൂന്ന് സ്പീഡ് ബോട്ടുകളും ഒരു ഫാമിലി ബോട്ടും അണക്കെട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്. പ്രളയത്തിന് മുമ്പ് വരെ രണ്ട് ലക്ഷത്തോളം രൂപയായിരുന്നു മാട്ടുപ്പെട്ടി അണക്കെട്ടിലെ ഒരു ദിവസത്തെ ശരാശരി വരുമാനം.

Intro:മൂന്നാറിന്റെ വിനോദ സഞ്ചാരം സജീവമാക്കി മാട്ടുപ്പെട്ടി അണക്കെട്ടില്‍ വീണ്ടും ബോട്ടിംഗ് പുനരാരംഭിച്ചു.Body:വേണ്ട രീതിയില്‍ മഴ ലഭിക്കാതെ വരികയും അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു മാട്ടുപ്പെട്ടി അണക്കെട്ടില്‍ ബോട്ടിംഗ് നിര്‍ത്തി വച്ചത്.ഒരാഴ്ച്ച മുമ്പ് പെയ്ത കനത്തെ മഴയെ തുടര്‍ന്ന് അണക്കെട്ടില്‍ നേരിയ തോതില്‍ വെള്ളമുയര്‍ന്നതോടെ വീണ്ടും ബോട്ടിംഗ് പുനരാരംഭിക്കാന്‍ തീരുമാനിച്ചു.ബോട്ടിംഗ് ആരംഭിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ അണക്കെട്ടില്‍ ജലനിരപ്പുയരാതെ കിടക്കുന്നത് നിരാശ നല്‍കുന്നുവെന്നും സഞ്ചാരികള്‍ പറയുന്നു.

ബൈറ്റ്

ജെസീന
സഞ്ചാരിConclusion:ജലനിരപ്പ് താഴുന്നതോടെ അണക്കെട്ടിന്റെ അടിത്തട്ടിലെ മരക്കുറ്റികള്‍ തെളിയാനുള്ള സാധ്യത കണക്കിലെടുത്താണ് ബോട്ടിംഗ് നിര്‍ത്തി വച്ചിരുന്നത്.മഴ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ വീണ്ടും ജലനിരപ്പില്‍ ക്രമാതീതമായ കുറവുണ്ടാകുമോയെന്ന ആശങ്ക ഹൈഡല്‍ ടൂറിസത്തിനും ഡിടിപിസിക്കുമുണ്ട്.ഡിടിപിസിയുടേതായി 4 സ്പീഡ് ബോട്ടും രണ്ട് സാധാരണ ബോട്ടും ഹൈഡല്‍ ടൂറിസത്തിന്റേതായി മൂന്ന് സ്പീഡ് ബോട്ടും 1 ഫാമിലി ബോട്ടും അണക്കെട്ടില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്്.പ്രളയത്തിന് മുമ്പ് വരെ രണ്ട് ലക്ഷത്തോളം രൂപയായിരുന്നു മാട്ടുപ്പെട്ടി അണക്കെട്ടിലെ ഒരു ദിവസത്തെ ശരാശരി വരുമാന നിരക്ക്.

അഖിൽ വി ആർ
ദേവികുളം
Last Updated : Jul 31, 2019, 2:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.