ഇടുക്കി: കൊവിഡിനെ തുടര്‍ന്ന് ഇടുക്കി ജലാശയത്തില്‍ ഒരു വര്‍ഷമായി നിര്‍ത്തിവച്ച ബോട്ട് സവാരി വനംവകുപ്പ് പുനഃരാരംഭിച്ചു. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെയാണ് ബോട്ടിങ് പുനരാരംഭിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചത്.
ഇടുക്കിയിലെത്തുന്ന സ്വദേശികളും വിദേശികളുമായ സഞ്ചാരികൾക്ക് ഏറെ കൗതുകമുണർത്തുന്ന കാഴ്‌ചയാണ് ഇടുക്കി ജലാശയവും അതിനോടനുബന്ധിച്ചുള്ള വന്യജീവി സങ്കേതവും. വർഷങ്ങളായി വനംവകുപ്പിന്‍റെ നേതൃത്വത്തിൽ ഇവിടെ ബോട്ട് സവാരി നടത്തിയിരുന്നു. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ബോട്ട് സര്‍വീസ് നിര്‍ത്തുകയായിരുന്നു.
20 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ നിലവില്‍ 12 പേർക്ക് മാത്രമാണ് സഞ്ചാര അനുമതിയുള്ളത്. മുതിർന്നവർക്ക് 145 രൂപയും കുട്ടികൾക്ക് 85 രൂപയുമാണ് ബോട്ട് സവാരിക്കുള്ള നിരക്ക്. കേരളത്തിൽ മറ്റെങ്ങുമില്ലാത്ത അപൂർവ്വ കാഴ്‌ചയാണ് ഇടുക്കി ജലാശയത്തിലെ ബോട്ട് യാത്രയിലൂടെ ലഭിക്കുന്നതെന്ന് സഞ്ചാരികൾ പറയുന്നു. വരും ദിവസങ്ങളിൽ വലിയ തോതിലുള്ള സന്ദർശന പ്രവാഹമുണ്ടാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
Also read: വീണ്ടും കൊവിഡ് നിയന്ത്രണങ്ങള്‍ ; കുമരകത്തെ ഹൗസ് ബോട്ട് മേഖല നിശ്ചലം