ഇടുക്കി: നെടുങ്കണ്ടത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. നെടുങ്കണ്ടം കിഴക്കേ കവലയിലാണ് അപകടം നടന്നത്. പടിഞ്ഞാറെകവല ഭാഗത്തുനിന്നും വന്ന ബൈക്ക് റോഡിലേക്ക് തിരിയുന്നതിനിടെ എതിരെ എത്തിയ സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ടെയ്‌ൻമെന്‍റ് സോണായ നെടുംകണ്ടം ടൗണിൽ തിരക്കില്ലാത്തതുമൂലം ഇരുചക്ര വാഹനങ്ങളിൽ എത്തുന്ന യുവാക്കൾ അമിതവേഗതയിൽ വാഹനമോടിക്കുന്നുവെന്ന് നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസവും പടിഞ്ഞാറെകവലയിൽ അപകടം നടന്നു.
ഇടുക്കിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക് - idukki accident
നെടുങ്കണ്ടം കിഴക്കേ കവലയിലാണ് അപകടം നടന്നത്. ഇരുവരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.