ETV Bharat / state

അടിസ്ഥാന സൗകര്യവികസനമില്ലാതെ വട്ടവടയിലെ ആദിവാസി ഗ്രാമങ്ങൾ

author img

By

Published : Oct 23, 2019, 9:48 AM IST

Updated : Oct 23, 2019, 10:22 AM IST

വികസനം കാത്ത് ചിലന്തിയാര്‍-കാന്തല്ലൂര്‍ പാത. മൊബൈല്‍ ടവര്‍ നിര്‍മാണവും അനിശ്ചിതാവസ്ഥയില്‍

അടിസ്ഥാന സൗകര്യവികസനം പോലുമില്ലാതെ വട്ടവടയിലെ ആദിവാസി ഗ്രാമങ്ങൾ

ഇടുക്കി: വട്ടവട ഗ്രാമപഞ്ചായത്തിലെ ആദിവാസി ഗ്രാമമായ സ്വാമിയാറളക്കുടിയടക്കമുള്ള പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടി വേണമെന്ന് ആവശ്യം. റോഡുകളുടെ ശോചനീയാവസ്ഥക്കൊപ്പം ടെലിഫോണ്‍ സംവിധാനത്തിന്‍റെ അഭാവവും നാട്ടുകാരെ വലക്കുന്നു.

അടിസ്ഥാന സൗകര്യവികസനമില്ലാതെ വട്ടവടയിലെ ആദിവാസി ഗ്രാമങ്ങൾ

വട്ടവട ഗ്രാമപഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ആദിവാസി ഊരുകളാണ് സ്വാമിയാറളക്കുടി, വഴ്ത്തിപ്പട്ടികുടി, കീഴ്‌വഴ്ത്തിപ്പട്ടിക്കുടി, കുടല്ലാര്‍കുടി തുടങ്ങിയവ. മുൻ എംപി ഫ്രാന്‍സിസ് ജോര്‍ജിന്‍റെ കാലത്ത് നിര്‍മിച്ച ചിലന്തിയാര്‍ മുതല്‍ കാന്തല്ലൂര്‍ വരെയുള്ള പാത ഈ ഗോത്രമേഖലയിലൂടെയാണ് കടന്നു പോകുന്നത്. പക്ഷേ പാത പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. രോഗികളെ പലപ്പോഴും ചുമന്ന് ആശുപത്രികളില്‍ കൊണ്ടുപോകേണ്ട സാഹചര്യമാണെന്നാണ് നാട്ടുകാരുടെ പരാതി. മെച്ചപ്പെട്ട ചികിത്സാ സൗകര്യത്തിനായി അടിമാലിയിലോ കോട്ടയത്തോ പോകേണ്ടിവരുന്നതും നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നു. മൊബൈല്‍ ടവര്‍ നിര്‍മിക്കുന്ന നടപടികള്‍ വനംവകുപ്പുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മുടങ്ങികിടക്കുകയാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ പോലും ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Intro:വട്ടവട ഗ്രാമപഞ്ചായത്തിലെ ആദിവാസി ഗ്രാമങ്ങളായ സ്വാമിയാറളക്കുടിയടക്കമുള്ള പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടി വേണമെന്ന് ആവശ്യം.റോഡുകളുടെ ശോചനീയാവസ്ഥ പുറമെ ടെലിഫോണ്‍ സംവിധാനത്തിന്റെ അഭാവമാണ് ഗോത്രനിവാസികളെ വലക്കുന്നത്.Body:വട്ടവട ഗ്രാമപഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ആദിവാസി ഊരുകളാണ് സ്വാമിയാളറക്കുടി,വഴ്ത്തിപ്പട്ടികുടി,കീഴ്‌വഴ്ത്തിപ്പട്ടിക്കുടി,കുടല്ലാര്‍കുടി തുടങ്ങിയ ആദിവാസി ഗ്രാമങ്ങള്‍. മുൻ എം പി ഫ്രാന്‍സീസ് ജോര്‍ജ്ജിന്റെ കാലത്ത് നിര്‍മ്മിച്ച ചിലന്തിയാര്‍ മുതല്‍ കാന്തല്ലൂര്‍ വരെയുള്ള പാത ഈ ഗോത്രമേഖലയിലൂടെയാണ് കടന്നു പോകുന്നത്.പക്ഷെ പാത പൂര്‍ണ്ണമായി തകര്‍ന്ന് കിടക്കുന്നത് കുടുംബങ്ങളുടെ യാത്രാക്ലേശം വര്‍ധിപ്പിക്കുന്നു.രോഗികളെ പലപ്പോഴും ചുമന്ന് വാഹനങ്ങളില്‍ എത്തിച്ച് ആശുപത്രികളില്‍ കൊണ്ടുപോകേണ്ട സാഹചര്യമുണ്ടായിട്ടുള്ളതായി കുടിനിവാസികള്‍ പറഞ്ഞു.

ബൈറ്റ്

പാൽ സ്വാമി

കോളനി നിവാസിConclusion:നിലവിലെ സാഹചര്യത്തില്‍ ചിലന്തിയാര്‍വരെയാണ് മെച്ചപ്പെട്ട റോഡുകള്‍ ഉള്ളത്.കോവിലൂര്‍,ചിലന്തിയാര്‍,കാന്തല്ലൂര്‍ പാത ഗാതഗത യോഗ്യമായാല്‍ ആദിവാസി കുടുംബങ്ങളുടെ പാതി ബുദ്ധിമുട്ടവസാനിക്കും.ടെലിഫോണ്‍ സംവിധാനത്തിന്റെ അഭാവമാണ് പ്രദേശവാസികളെ വലക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം.മൊബൈല്‍ ടവര്‍ നിര്‍മ്മിക്കുന്ന നടപടികള്‍ വനംവകുപ്പുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മുടങ്ങികിടക്കുന്നതായാണ് കോളനിനിവാസികള്‍ നല്‍കുന്ന വിവരം.കാര്യങ്ങള്‍ പരസ്പരം അറിയണമെങ്കില്‍ മണിക്കൂറുകള്‍ വൈകുന്ന അവസ്ഥ നിലനില്‍ക്കുന്നു.മെച്ചപ്പെട്ട ചികത്സ സൗകര്യത്തിനായി അടിമാലിയിലോ കോട്ടയത്തോ പോകേണ്ട സാഹചര്യം ചെറിയ ബുദ്ധിമുട്ടല്ല കോളനിക്കാര്‍ക്ക് നല്‍കുന്നത്.കാര്‍ഷിക വിളകള്‍ വില്‍പ്പനക്കെത്തിക്കുന്നതിലും അടിസ്ഥാന സൗകര്യ കുറവ് കുടുംബങ്ങള്‍ക്ക് ബുദ്ധിമുട്ട് ജനിപ്പിക്കുന്നുണ്ട്.

അഖിൽ വി ആർ
ദേവികുളം
Last Updated : Oct 23, 2019, 10:22 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.