ETV Bharat / state

പത്ത് കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു - പത്ത് കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

അടിമാലി സ്വദേശി ശിഹാബാണ്‌ പിടിയിലായത്. അടിമാലി എക്‌സൈസ് റെയിഞ്ച്‌ ഓഫീസിലെ പ്രിവന്‍റീവ് ഓഫീസര്‍ എം സി അനിലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്‌

recent arrest in idukki  banned tobacco products  banned tobacco products seized from idukki  10 kg tobacco products seized  പത്ത് കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു  നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു
പത്ത് കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു
author img

By

Published : Dec 12, 2019, 3:25 AM IST

Updated : Dec 12, 2019, 5:07 AM IST

ഇടുക്കി : പത്ത് കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. കൊച്ചി- ധനുഷ്‌ക്കോടി ദേശിയപാതയില്‍ അടിമാലി എക്‌സൈസ് സംഘം നടത്തിയ വാഹനപരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്‌. സംഭവത്തിൽ അടിമാലി കല്ലാര്‍ സ്വദേശി ശിഹാബിനെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍നിന്നും പുകയില ഉത്പന്നങ്ങള്‍ എത്തിച്ച് വീട്ടില്‍ സൂക്ഷിച്ച ശേഷം ആവശ്യക്കാർക്ക് എത്തിച്ച് നൽകുകയാണ് ഇയാലുടെ പതിവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആനച്ചാല്‍,അമ്പഴച്ചാല്‍, രണ്ടാംമൈല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ശിഹാബ് കൂടുതലായി പുകയില ഉത്പന്നങ്ങള്‍ കച്ചവടം നടത്തി വന്നിരുന്നതെന്നാണ് സൂചന. അടിമാലി എക്‌സൈസ് റെയിഞ്ച്‌ ഓഫീസിലെ പ്രിവന്‍റീവ് ഓഫീസര്‍ എം സി അനിലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്‌.

Intro:വില്‍പ്പനക്കായി കൊണ്ടുപോകുകയായിരുന്ന പത്ത് കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ അടിമാലി എക്‌സൈസ് റെയിഞ്ച് സംഘം പിടിച്ചെടുത്തു.
കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ അടിമാലി എക്‌സൈസ് റെയിഞ്ച് സംഘം വാഹനപരിശോധന നടത്തുന്നതിനിടയിലാണ് ചില്ലറ വില്‍പ്പനക്കാര്‍ക്ക് എത്തിച്ച് നല്‍കാനായി കൊണ്ടു പോകുകയായിരുന്ന പത്ത് കിലോഗ്രാം തൂക്കം വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി അടിമാലി കല്ലാര്‍ സ്വദേശി ശിഹാബിനെ കസ്റ്റഡിയില്‍ എടുത്തത്.Body:സ്‌കൂട്ടറിന്റെ സീറ്റിനടിയിലെ അറക്കുള്ളിലായിരുന്നു ഹാന്‍സിന്റെ പാക്കറ്റുകള്‍ സൂക്ഷിച്ചിരുന്നത്.സംശയം തോന്നിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കല്ലാര്‍ സര്‍ക്കാര്‍ ഹൈസ്‌ക്കൂളിന് സമീപത്ത് വച്ച് ശിഹാബിനോട് വാഹനം സ്‌കൂട്ടര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും സീറ്റ് തുറന്ന് പരിശോധന നടത്തുകയുമായിരുന്നു.തമിഴ്‌നാട്ടില്‍നിന്നും പുകയില ഉത്പന്നങ്ങള്‍ എത്തിച്ച് വീട്ടില്‍ സൂക്ഷിച്ച ശേഷം ആവശ്യക്കാരായ കച്ചവടക്കാര്‍ക്ക് എത്തിച്ച് നല്‍കുകയാണ് ചെയ്യുന്നതെന്ന് ശിഹാബ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി.ആനച്ചാല്‍,അമ്പഴച്ചാല്‍,രണ്ടാംമൈല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ശിഹാബ് കൂടുതലായി പുകയില ഉത്പന്നങ്ങള്‍ കച്ചവടം നടത്തി വന്നിരുന്നതെന്നാണ് സൂചന.Conclusion:അടിമാലി എക്‌സൈസ് റെയിഞ്ചോഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം സി അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.പുകയില ഉത്പന്നം കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും എക്‌സൈസ് സംഘം പിടിച്ചെടുത്തു.

അഖിൽ വി ആർ
ദേവികുളം
Last Updated : Dec 12, 2019, 5:07 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.