ETV Bharat / state

വാഴക്കുല വിലയിടിയുന്നു; മലയോര കര്‍ഷകര്‍ ദുരിതത്തില്‍ - കര്‍ഷകര്‍ ദുരിതത്തില്‍

ശരാശരി കിലോക്ക് നാല്‍പ്പത് രൂപയെങ്കിലും വില ലഭിക്കണം. എന്നാല്‍ ഇപ്പോള്‍ കിട്ടുന്നത് മുപ്പതില്‍ താഴെ

വാഴക്കുലയുടെ വിലയില്‍ ഇടിവ് ;മലയോര കര്‍ഷകര്‍ ദുരിതത്തില്‍
author img

By

Published : Aug 24, 2019, 8:52 PM IST

ഇടുക്കി: വിളനാശത്തിനൊപ്പം വിലയിടിവില്‍ നട്ടം തിരിഞ്ഞ് ഹൈറേഞ്ചിലെ ഏത്തവാഴ കര്‍ഷകര്‍. പ്രളയത്തില്‍ ഏക്കര്‍ കണക്കിന് ഏത്തവാഴകളാണ് നശിച്ചത്. ഓണക്കാലം ലക്ഷ്യമാക്കി നട്ടുപരിപാലിച്ച വാഴകള്‍ വ്യാപകമായി കാറ്റിലും മഴയിലും നശിച്ചു. മുൻകാലങ്ങളിൽ ഓണക്കാല വിപണിയില്‍ അമ്പത് രൂപക്ക് മുകളില്‍ വില ലഭിച്ചിരുന്ന ഏത്തക്കായ്ക്ക് ഇപ്പോള്‍ മുപ്പത് രൂപയിൽ താഴെയാണ് വില.

ശരാശരി കിലോക്ക് നാല്‍പ്പത് രൂപയെങ്കിലും വില ലഭിക്കണം. എങ്കില്‍ മാത്രമേ വാഴ കൃഷിയുമായി മുമ്പോട്ട് പോകാനാവൂ എന്ന് കര്‍ഷകര്‍ പറയുന്നു. കാലവർഷത്തില്‍ വെള്ളം കയറിയ തോട്ടങ്ങളിലെ വാഴകളുടെ വേരുകള്‍ ചീഞ്ഞു പോകുന്നു. വാഴക്കുലകള്‍ മൂപ്പ് എത്താതെ പഴുത്ത് നശിക്കുന്നു.

മൂക്കാതെ പഴുക്കുന്ന വാഴക്കുലകൾ വിപണിയില്‍ വിറ്റഴിക്കാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്. വിപണിയില്‍ ന്യായ വില ലഭിക്കുന്നതിനും കടബാധ്യതയിലേക്ക് കൂപ്പുകുത്തുന്ന കര്‍ഷകരെ പിടിച്ച് നിര്‍ത്തുന്നതിനും സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

Intro:വിളനാശത്തിനൊപ്പം വിലയിടിവില്‍ നട്ടം തിരിഞ്ഞ് ഹൈറേഞ്ചിലെ ഏത്തവാഴ കര്‍ഷകര്‍. ഓണക്കാലമടുത്തിട്ടും ഏത്തക്കായ്ക്ക് മുപ്പത് രൂപയില്‍ താഴെയാണ് വില. കഴിഞ്ഞ പ്രളയത്തില്‍ കൃഷി പാടേ നശിച്ചതിന് ശേഷം ഈ വർഷം ഓണക്കാല പ്രതീക്ഷയില്‍ നട്ടുപരിപാലിച്ച കൃഷി ശക്‌തമായ കാറ്റിലും മഴയിലും വ്യാപാകമായി നശിച്ചിരുന്നു. ഇതിനോടൊപ്പം വിലയിടിവും കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായി Body:ഹൈറേഞ്ചിലെ തന്നാണ്ട് വിളകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഏത്തവാഴകള്‍. രണ്ടു വർഷങ്ങളിലും തുടർച്ചയായി ഉണ്ടായ പ്രളയത്തില്‍ ഏക്കറ് കണക്കിന് ഏത്തവാഴകളാണ് നശിച്ചത്. കഴിഞ്ഞ പ്രളയത്തിന് ശേഷം ഇത്തവണത്തെ ഓണക്കാലം ലക്ഷ്യമാക്കി നട്ടുപരിപാലിച്ച വാഴകള്‍ വ്യാപാകമായി കാറ്റിലും മഴയിലും നശിക്കുകയും ചെയ്തു. എന്നാല്‍ കാലവര്‍ഷത്തെ അതിജീവിച്ച തോട്ടങ്ങളിലെ ഏത്തക്കുലകള്‍ വിളവെടുക്കാന്‍ കര്‍ഷകര്‍ ആരംഭിച്ചെങ്കിലും വേണ്ട രീതിയിലുള്ള വില ലഭിക്കാത്തത് കനത്ത തിരിച്ചടിയാണ് കര്‍ഷകര്‍ക്ക് സമ്മാനിക്കുന്നത്. മുൻകാലങ്ങളിൽ ഓണക്കാല വിപണിയില്‍ അമ്പത് രൂപയ്ക്ക് മുകളില്‍ വില ലഭിച്ചിരുന്ന ഏത്തക്കായ്ക്ക് നിലവില്‍ മുപ്പത് രൂപയിൽ താഴെയാണ് വില. വാഴ നട്ട് വിളവെടുപ്പ് വരെ വാഴയൊന്നിന് നാനൂറ് രൂപയിലധികമാണ് പരിപാലന ചിലവ് നിലവിൽ കർഷകർക്ക് ലഭിക്കുന്ന തുക ഉല്‍പ്പാദന ചിലവ് പോയിട്ട് പാട്ടതുക നല്‍കാന്‍ പോലും തികയാത്ത അവസ്ഥയാണ് ശരാശരി കിലോഗ്രാമിന് നാല്‍പ്പത് രൂപയെങ്കിലും വില ലഭിച്ചാല്‍ മാത്രമേ വാഴ കൃഷിയുമായി മുമ്പോട്ട് പോകാന്‍ സാധിക്കത്തുള്ളു എന്ന് കര്‍ഷകര്‍ പറയുന്നു.

ബൈറ്റ്..ബിനു..വെള്ളാപ്പാറയില്‍..ഏത്തവാഴ കര്‍ഷകന്‍..
Conclusion:വിലയിടിവിനൊപ്പം കാലവർഷ മഴയെ തുടർന്ന് വെള്ളം കയറിയ തോട്ടങ്ങളിലെ വാഴകളുടെ വേര് ചീഞ്ഞ് കുലകള്‍ മൂപ്പ് എത്താതെ പഴുത്ത് നശിക്കുകയാണ്. മൂപ്പെത്താതെ പഴുക്കുന്ന കുലകൾ വിപണിയില്‍ വിറ്റഴിക്കാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്. അതുകൊണ്ട് തന്നെ വിപണിയില്‍ ന്യായ വില ലഭിക്കുന്നതിനും കടബാധ്യതയിലേയ്ക്ക് കൂപ്പുകുത്തുന്ന കര്‍ഷകരെ പിടിച്ച് നിര്‍ത്തുന്നതിനും സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.