ഇടുക്കി: പ്രളയവും കൊവിഡും തീര്‍ത്ത പ്രതിസന്ധികളെ മറികടന്ന് പ്രതീക്ഷയോടെ ഹൈറേഞ്ചിലെ ഏത്തവാഴ കര്‍ഷകര്‍ വീണ്ടും കൃഷി ഇറക്കി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നാമമാത്രമായ കർഷകരാണ് ഇത്തവണ കൃഷി ആരംഭിച്ചിട്ടുള്ളത്. പ്രളയത്തിൽ കൃഷി നാശം സംഭവിച്ച കര്‍ഷക്ക് ഇതുവരെയും സര്‍ക്കാര്‍ സഹായം ലഭ്യമായിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഹൈറേഞ്ചിലെ ഏത്തവാഴ കര്‍ഷകരുടെ പ്രതീക്ഷകള്‍ കാലവര്‍ഷം കവര്‍ന്നെടുക്കുകയാണ്. കഴിഞ്ഞ മഴക്കാലത്തും ഏക്കര്‍ കണക്കിന് ഏത്തവാഴകളാണ് കാറ്റില്‍ നശിച്ചിത്.
കൊവിഡ് പിടിമുറുക്കിയോടെ വിലയിടിവും കര്‍ഷകരെ കടക്കെണിയിലേക്ക് തള്ളിട്ടു. എന്നാല്‍ വരുന്ന ഓണക്കാലത്തെങ്കിലും മികച്ച വിലയും അനുകൂലമായ സാഹചര്യവും ഉണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് കര്‍ഷകര്‍ വീണ്ടും കൃഷിയിറക്കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളേ അപേക്ഷിച്ച് നാമമാത്രമായ കര്‍ഷകരാണ് ഇത്തവണ വാഴ കൃഷി ആരംഭിച്ചിട്ടുള്ളത്.
കടം വാങ്ങിയും പലിശക്കെടുത്തും നടത്തിയ ഏത്തവാഴ കൃഷി പ്രളയം കവര്‍ന്നെടുത്തപ്പോള്‍ കടബാധ്യതയിലാ കര്‍ഷകരെ സഹായിക്കുന്നതിന് സര്‍ക്കാര്‍ വേണ്ട ഇടപെടല്‍ നടത്തിയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. പ്രളയത്തില്‍ നശിച്ച കൃഷിയുടെ നഷ്ടപരിഹാരം ഇതുവരെയും ലഭ്യമായിട്ടില്ല . മുമ്പോട്ട് കൃഷിയിറക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ വളരെ കുറച്ച് കര്‍ഷകര്‍ മാത്രമാണ് ഇത്തവണ കൃഷിയിറക്കിയിരിക്കുന്നത്.