ഇടുക്കി: നേന്ത്രക്കായ്ക്ക് വിലയില്ലാതായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയായി കര്‍ഷകര്‍. കാലവർഷക്കെടുതിയില്‍ കൃഷി വലിയ തോതില്‍ നശിക്കുകയും പിന്നീട് ഉത്‌പന്നത്തിന് വിലയുമില്ലാതായെന്നും കർഷകർ പറയുന്നു.
റബര്‍, കുരുമുളക്, കാപ്പി ഉൾപ്പെടെയുള്ള ദീർഘകാല കാർഷിക വിളകൾക്ക് വിലത്തകർച്ച നേരിട്ട കാലത്തും കർഷകർക്ക് സഹായമായിരുന്നത് ഏത്തവാഴ കൃഷിയായിരുന്നു. തോപ്രാംകുടി കാർഷിക വിപണിയിലാണ് രാജമുടി, മന്നാത്തറ, കനകകുന്ന് , കാളിയാർ കണ്ടം പ്രദേശത്തെ കർഷകർ ഉൽപ്പന്നങ്ങൾ എത്തിക്കുന്നത്. ഇപ്പോൾ 11 മുതൽ 13 രൂപ വരെയാണ് ഒരു കിലോ ഏത്തക്കായയുടെ വിപണി വില.
ALSO READ: തെരുവുനായ്‌ക്കളുടെ വിളയാട്ടം; മലപ്പുറത്ത് പിഞ്ചു കുഞ്ഞടക്കം 3 പേർക്ക് കടിയേറ്റു
കിലോയ്ക്ക് 30 രൂപയ്ക്ക് മുകളിൽ ലഭിച്ചാൽ മാത്രമേ കൃഷിയുടെ മുടക്കുമുതലെങ്കിലും തിരികെ കിട്ടുകയുള്ളൂ എന്നാണ് കർഷകർ പറയുന്നത്. വലിയ തുക കൊടുത്ത് ഭൂമി പാട്ടത്തിനെടുത്തും ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്‌പയെടുത്തും പ്രതീക്ഷയോടെ കൃഷിയിറക്കിയ കർഷകർ പലരും ഇപ്പോൾ ലക്ഷങ്ങളുടെ കടക്കെണിയിലാണ്. കൃഷി വകുപ്പിന്‍റെ സഹായങ്ങളും കാര്യമായി ലഭിക്കുന്നില്ലന്നും സർക്കാർ ഏത്തവാഴ കർഷകർഷകർക്ക് കാര്യമായ സഹായങ്ങൾ ചെയ്‌താല്‍ മാത്രമേ നിലനിൽക്കാനാവുവെന്നും കർഷകർ പറയുന്നു.