ETV Bharat / state

രാജാക്കാട് അതിഥി തൊഴിലാളികളുടെ 7 മാസം പ്രായമായ കുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ

രാജാക്കാട് സ്വദേശിയുടെ കൃഷിയിടത്തിൽ പണിക്കുവന്ന മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളുടെ മകനെയാണ് തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

toddler found dead in cradle in rajakkad  guest workers child found dead in kerala  child death in idukki  രാജാക്കാട് കുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ  അതിഥി തൊഴിലാളിയുടെ കുഞ്ഞ് മരിച്ച നിലയിൽ  ഇടുക്കിയിലെ ശിശുമരണം
രാജാക്കാട് അതിഥി തൊഴിലാളികളുടെ 7 മാസം പ്രായമായ കുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ
author img

By

Published : Dec 21, 2021, 7:18 PM IST

ഇടുക്കി : രാജാക്കാട് അതിഥി തൊഴിലാളികളായ ദമ്പതികളുടെ 7 മാസം പ്രായമായ മകനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശികളായ പ്രവീൺ കുമാർ, ഗോമതി ദമ്പതികളുടെ മകനാണ് മരിച്ചത്. രാജാക്കാട് സ്വദേശി പുളിക്കൽ തങ്കച്ചന്‍റെ കൃഷിയിടത്തിൽ ജോലിക്ക് വന്നതായിരുന്നു ഇവർ.

രാവിലെ കുട്ടിയെ തൊട്ടിലിൽ ഉറക്കി കിടത്തിയ ശേഷം ദമ്പതികൾ ജോലിക്ക് പോയി. കുട്ടിയെ ബന്ധുവായ 7 വയസുകാരിയെ നോക്കാൻ ഏൽപ്പിച്ച ശേഷമാണ് ദമ്പതികൾ ജോലിക്ക് പോയിരുന്നത്. ഉച്ചയായിട്ടും കുട്ടിക്ക് അനക്കമില്ലാത്തതിനെ തുടർന്ന് പെൺകുട്ടി സമീപത്ത് താമസിക്കുന്ന തങ്കച്ചന്‍റെ വീട്ടുകാരെ വിവരം അറിയിച്ചു.

Also Read: വിവാഹപ്രായം 21 ആക്കുന്നതിനുള്ള ബിൽ അവതരിപ്പിച്ച് സ്‌മൃതി ഇറാനി ; കീറിയെറിഞ്ഞ് പ്രതിപക്ഷം

തുടർന്ന് വീട്ടുകാർ രാജാക്കാട് പൊലീസിനെ വിവരമറിയിച്ചു. കുട്ടിയെ രാജാക്കാടുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരിച്ചതായി ഡോക്‌ടർ പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാകൂ എന്ന് രാജാക്കാട് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.