ഇടുക്കി: അടിമാലി നാർകോട്ടിക് എൻഫോഴ്‌സ്മെന്‍റ് സ്‌ക്വാഡ് മാങ്കുളം ആനക്കുളത്തിനടുത്തുള്ള തൊണ്ണൂറ്റാറ് കുടിക്ക് സമീപമുള്ള വനത്തിൽ അനധികൃതമായി ഉൽപ്പാദിപ്പിച്ച അഞ്ച് ലിറ്റർ ആയത്തുംപന കള്ള് കണ്ടെത്തി. വനത്തിൽ ചാരായം വാറ്റ് നടക്കുന്നതായി എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് രണ്ട് ആയത്തുംപന ചെത്തി കള്ള് ഉൽപ്പാദിപ്പിക്കുന്നതായി കണ്ടെത്തിയത്. പ്രതിയെ കുറിച്ച് അന്വേഷണം നടത്തി വരുന്നു. അബ്കാരി നിയമമനുസരിച്ച് ഈ കുറ്റകൃത്യത്തിന് പരമാവധി 10 വർഷം വരെ തടവു ലഭിക്കാവുന്നതാണെന്ന് എക്സൈസ് അറിയിച്ചു.
തൊണ്ണൂറ്റാറ് കുടിക്ക് സമീപം ആയത്തുംപന കള്ള് കണ്ടെത്തി - ആയത്തുംപന കള്ള്
വനത്തിൽ ചാരായം വാറ്റ് നടക്കുന്നതായി എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് രണ്ട് ആയത്തുംപന ചെത്തി കള്ള് ഉൽപ്പാദിപ്പിക്കുന്നതായി കണ്ടെത്തിയത്.