ഇടുക്കി: കൊവിഡിന് പിന്നാലെ ഉയർന്ന ഇന്ധനവിലയും ഓട്ടോറിക്ഷ തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വൈറസ് വ്യാപനത്തെ തുടര്‍ന്ന് സംഭവിച്ച വരുമാന ഇടിവിനൊപ്പം ഇന്ധനവില വര്‍ധനവ് കൂടിയായാല്‍ മുമ്പോട്ട് പോകാനാവില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ഓട്ടോറിക്ഷകള്‍ നിരത്തിലിറക്കിയെങ്കിലും രോഗഭീതി ഉൾപ്പെടെയുള്ള കാരണങ്ങളാൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. തൽഫലമായി വരുമാനത്തില്‍ ഗണ്യമായ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഇതോടെ വാഹന വായ്‌പാ തിരിച്ചടവുകളും മുടങ്ങി. വില വർധനവ് തുടർച്ചയാകുമ്പോൾ കുടുംബം പുലര്‍ത്താന്‍ മറ്റ് വഴികള്‍ തേടേണ്ടി വരുമെന്ന ആശങ്കയിലാണ് ഓട്ടോ തൊഴിലാളികൾ.