ഇടുക്കി: അനധികൃത വിൽപനയ്‌ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന വിദേശ മദ്യവുമായി യുവാവ് പിടിയിൽ. വണ്ടൻമേട് സ്വദേശി സുരേഷ് സെൽവരാജ് ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 49 ലിറ്റർ വിദേശ മദ്യം പിടികൂടി.
ഉടുമ്പൻചോല എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടന്നത്. വീട്ടിൽ മദ്യം സൂക്ഷിച്ച് വിൽപന നടത്തി വരികയായിരുന്നു സുരേഷ്. വിൽപനക്കായി ബിവറേജ് ഷോപ്പിൽ നിന്നും പല തവണകളായി വാങ്ങി മദ്യം സൂക്ഷിയ്ക്കുകയിരുന്നു പ്രതി. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.