ETV Bharat / state

അരിക്കൊമ്പന്‍ പ്രശ്‌നം: ഇടുക്കി സന്ദര്‍ശിച്ച് ഹൈക്കോടതി വിദഗ്‌ധ സമിതി

ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി അഡ്വ. രമേശ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ചിന്നക്കനാൽ, ശാന്തന്‍പാറ പഞ്ചായത്തുകള്‍ സന്ദര്‍ശിച്ചത്

അരിക്കൊമ്പന്‍ പ്രശ്‌നം
അരിക്കൊമ്പന്‍ പ്രശ്‌നം
author img

By

Published : Apr 3, 2023, 11:06 PM IST

അരിക്കൊമ്പന്‍ പ്രശ്‌നം: ഇടുക്കി സന്ദര്‍ശിച്ച് വിദഗ്‌ധ സമിതി

ഇടുക്കി: അരിക്കൊമ്പന്‍ വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്‌ധ സമിതി ചിന്നക്കനാൽ, ശാന്തന്‍പാറ പഞ്ചായത്തുകളിൽ സന്ദർശനം നടത്തി. വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിയ്ക്കുമെന്ന് കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി അഡ്വ. രമേശ് ബാബു പറഞ്ഞു. വിഷയത്തില്‍ നാളെ എറണാകുളത്ത് പ്രത്യേക യോഗം ചേരും.

കോട്ടയം ഹൈറേഞ്ച് സർക്കിൾ സിസിഎഫ് ആർഎസ് അരുൺ, പ്രൊജക്‌ട് ടൈഗർ സിസിഎഫ് പിപി പ്രമോദ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്‍റും ചീഫ് വെറ്ററിനേറിയനുമായ ഡോ. എൻവികെ അഷറഫ്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്‌ടര്‍ ഡോ. പിഎസ് ഈശ എന്നിവരാണ് അമിക്കസ്‌ക്യൂറിക്ക് പുറമെ വിദഗ്‌ധ സമിതിയിലുള്ളത്.

കുട്ടികളോട് സംസാരിച്ച് വിദഗ്‌ധ സമിതി: കർഷകര്‍, ആദിവാസി ഊരുകളിലെ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവരുമായി സമിതി ചർച്ച നടത്തി. മൂന്നാർ വൈൽഡ് ലൈഫ് വാർഡന്‍റെ ഓഫിസിൽ ചേർന്ന യോഗത്തിന് ശേഷമാണ് അഞ്ചാംഗ വിദഗ്‌ധ സമിതി, കാട്ടാന ആക്രമണം രൂക്ഷമായ മേഖലയിൽ സന്ദർശനം നടത്തിയത്. ആനയിറങ്കലിൽ എത്തിയ സമിതിയോട് കുട്ടികൾ മേഖലയിലെ ബുദ്ധിമുട്ടുകള്‍ തുറന്നുപറഞ്ഞു.

ALSO READ| അരിക്കൊമ്പന്‍ വിഷയത്തില്‍ പ്രതിഷേധം ശക്തം, ചിന്നക്കനാലില്‍ കുളിച്ച് രസിച്ച് കുങ്കിയാനകൾ

ആനയിറങ്കൽ, പന്നിയാർ, തുടങ്ങിയ സ്ഥലങ്ങളിലും സംഘം സന്ദർശനം നടത്തി. പ്രതിഷേധം നടക്കുന്ന സിങ്കുകണ്ടവും 301 കോളനിയും സന്ദര്‍ശിച്ചില്ല. വിദഗ്‌ധ സമിതിയുടെ റിപ്പോർട്ട് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. അഞ്ച് ആദിവാസി ഊരുകളിൽ നിന്നായി 10 പേരിൽ നിന്നും ചിന്നക്കനാൽ പഞ്ചായത്തിലെ പ്രശ്‌നബാധിത പ്രദേശത്തെ ആറ് കർഷകരിൽ നിന്നും ജനപ്രതിനിധികളിൽ വിദഗ്‌ധസംഘം വിവരങ്ങൾ ശേഖരിച്ചു. കാട്ടാന വരുത്തിയ നാശനഷ്‌ടങ്ങളും സംഘം വിലയിരുത്തി. കുങ്കി ആനത്താവളത്തിലും സമിതി സന്ദർശനം നടത്തി.

സര്‍ക്കാരിനെതിരെ കെ സുധാകരന്‍: അരിക്കൊമ്പന്‍റെ വിഷയം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് ഗുരുതര വീഴ്‌ച സംഭവിച്ചെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ആരോപിച്ചു. ഏഴ് പേരെ കൊന്നൊടുക്കുകയും അനേകം വീടുകളും കെട്ടിടങ്ങളും തകര്‍ക്കുകയും ചെയ്‌ത ആനയാണ് അരിക്കൊമ്പന്‍. ഒരു നാട് മുഴുവന്‍ പേടിച്ചരണ്ട് കഴിയുമ്പോള്‍ സര്‍ക്കാരും കോടതിയും ഗൗരവം ഉള്‍ക്കൊള്ളുന്നില്ല. സര്‍ക്കാരും കോടതിയും ഉറക്കം തൂങ്ങുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

ALSO READ| 'ആനയെ തൊടാൻ പോലും കിട്ടില്ല'; അരിക്കൊമ്പന്‍ വിഷയത്തില്‍ പ്രതിഷേധിക്കുന്നവരെ വെല്ലുവിളിച്ച് വെഫ പ്രതിനിധി, ഓഡിയോ പുറത്ത്

അരിക്കൊമ്പന്‍ കേസില്‍ ഹൈക്കോടതി ജനങ്ങളെ ബാധിക്കുന്ന വിധി പുറപ്പെടുവിച്ചിട്ട് അതിനെതിരെ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിച്ചില്ല. ഇത് എന്തുകൊണ്ടാണെന്ന അതിശയത്തിലാണ് ജനങ്ങള്‍. ആനയ്ക്ക്‌ റേഡിയോ കോളര്‍ ഘടിപ്പിക്കുക, ജനവാസ കോളനി അവിടെ നിന്ന് മാറ്റുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ അനങ്ങിയില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. അരിക്കൊമ്പനെ കൂട്ടിലടക്കേണ്ടതില്ലെന്നും ഉള്‍വനത്തിലേക്ക് മാറ്റിയാല്‍ മതിയെന്നുമുള്ള ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. മാര്‍ച്ച് 31നാണ് ഈ വിധി വന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.