ഇടുക്കി : ഡിസിസി പ്രസിഡന്‍റ് സി.പി മാത്യുവിന്‍റെ സ്‌ത്രീ വിരുദ്ധ പരാമർശത്തിനെതിരെ സിപിഎം. സ്‌ത്രീയെ ഉപഭോഗ വസ്‌തുവായി കാണുന്നത് കോൺഗ്രസിന്‍റെ രീതിയാണെന്നും സി.പി മാത്യുവിന്‍റെ പ്രസ്‌താവന മ്ലേഛവും പ്രതിഷേധാർഹവുമാണെന്ന് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വർഗീസ് പറഞ്ഞു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാജി ചന്ദ്രന് നിയമപരമായ സംരക്ഷണം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: ഒരു മാസത്തിനിടെ ഒരേ പാമ്പ്, ഒരു കുടുംബത്തിലെ മൂന്ന് പേരെ കടിച്ചത് ആറു തവണ; 'പക'യെന്ന് വിശ്വാസം
സിപി മാത്യുവിന്‍റെ അഭിപ്രായം കോൺഗ്രസിന്‍റെ അഭിപ്രായമാണോ എന്ന് വ്യക്തമാക്കണമെന്നും സി.വി. വർഗീസ് ആവശ്യപ്പെട്ടു. കോൺഗ്രസിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാജി ചന്ദ്രൻ ഇടതുപക്ഷത്തേയ്ക്ക് കൂറുമാറിയതിനെ തുടർന്നാണ് അവർക്കെതിരെ സി.പി മാത്യു സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയത്. ഈ പ്രസ്‌താവനക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.