ഇടുക്കി: പൂപ്പാറയിലെ തേയിലക്കാടുകള്‍ സാമൂഹ്യവിരുദ്ധരുടെയും മദ്യപ സംഘങ്ങളുടെയും താവളമായി മാറിയതായി പരാതി. പകൽ സമയങ്ങളിൽ പോലും ഇത് വഴിനടക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നാണ് പ്രദേശവാസികളുടെ ആരോപണം. കഴിഞ്ഞ ദിവസം പൂപ്പാറയിലെ തേയിലത്തോട്ടത്തിൽ വച്ചാണ് പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗം ചെയ്‌തത്.
ഇടുക്കി ജില്ലയിലെ അതിർത്തി ഗ്രാമമായ പൂപ്പാറ ടൗണിനോട് ചേർന്ന് കിടക്കുന്ന പച്ചവിരിച്ച തേയിലക്കാടുകള്‍ പുറമെ നിന്ന് നോക്കുമ്പോൾ മനോഹരമാണ്. എന്നാല്‍ സാമൂഹ്യവിരുദ്ധരെ പേടിച്ച് ഇതിലൂടെ നടന്ന് പോകാന്‍ പോലും കഴിയാത്ത സ്ഥിതിയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തേയിലക്കാടുകള്‍ക്ക് നടുവിലുള്ള പാറപുറങ്ങളാണ് മദ്യപ സംഘങ്ങളുടെ കേന്ദ്രം.
മദ്യപിച്ചതിന് ശേഷം കുപ്പികള്‍ പൊട്ടിച്ച് തേയില തോട്ടങ്ങളിലും വഴിയിലും നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണ്. ജനവാസ മേഖലയ്ക്ക് സമീപത്തുള്ള വിദേശ മദ്യവിൽപ്പനശാല മാറ്റി സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
Also read: പൂപ്പാറ കൂട്ട ബലാത്സംഗം: പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിൽ