ഇടുക്കി: എം.എം മണിയെ കുറ്റവിമുക്തനാക്കിയുള്ള ഹൈക്കോടതി വിധി നിയമത്തെ വിലയ്‌ക്കെടുത്ത് സമ്പാദിച്ചതാണെന്ന് അഞ്ചേരി ബേബിയുടെ ഇളയ സഹോദരന്‍ അഞ്ചേരി ബെന്നി. പണത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും സ്വാധീനമാണ് വിധിയില്‍ പ്രതിഫലിച്ചതെന്നും ഇരട്ട നീതിയാണിതെന്നും ബെന്നി പ്രതികരിച്ചു. വിധിയ്‌ക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ചേര്‍ന്ന് കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം.
തൊഴിലാളികള്‍ക്കിടയില്‍ ശക്തമായ സ്വാധീനം ചെലുത്തിയിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി, കൊല്ലപ്പെട്ടത് 1982 നവംബര്‍ 13നാണ്. തെളിവുകളുടെ അഭാവത്തില്‍ അവസാനിച്ച കേസ് പുനരന്വേഷണത്തിന് ഇടയാക്കിയത് എതിരാളികളെ വകവരുത്തി എന്ന സിപിഎം നേതാവ് എം.എം മണിയുടെ വിവാദ പ്രസംഗത്തോടെയാണ്. എന്നാല്‍ കേസില്‍ എം.എം മണിയേയും മറ്റ് രണ്ട് പ്രതികളേയും കോടതി ഇന്ന് (18.03.2022) കുറ്റ വിമുക്തരാക്കിയിരുന്നു.
READ MORE:നിയമം വിലയ്‌ക്കെടുത്തു; പ്രോസിക്യൂഷൻ നിന്നത് പ്രതികൾക്കുവേണ്ടി: അഞ്ചേരി ബേബിയുടെ സഹോദരൻ