ETV Bharat / state

ഭരണ സമിതിക്കെതിരായ ആരോപണം അടിസ്ഥാന രഹിതം: പഞ്ചായത്ത് പ്രസിഡന്‍റ്

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോൺഗ്രസിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന ഭയമാണ് സി.പി.എമ്മിനെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഭരണപക്ഷം. എൽ.ഡി.എഫ് നടത്തുന്ന അപവാദ പ്രചരണങ്ങളെ എന്തുവിലകൊടുത്തും നേരിടുമെന്ന് കോണ്‍ഗ്രസ് (ഐ) മണ്ഡലം കമ്മിറ്റി.

Karunapuram Panchayat news  Karunapuram Panchayat news cpm Allegation news  cpm Allegation governing body of Karunapuram Panchayath  കരുണാപുരം പഞ്ചായത്ത് ഭരണ സമിതി  കരുണാപുരം പഞ്ചായത്ത് ഭരണം  കരുണാപുരം പഞ്ചായത്ത് വാര്‍ത്ത  കരുണാപുരം പഞ്ചായത്ത് സി.പി.എം പ്രതിഷേധം
ഭരണ സമിതിക്കെതിരായ ആരോപണം അടിസ്ഥാന രഹിതം: പഞ്ചായത്ത് പ്രസിഡന്‍റ്
author img

By

Published : Sep 26, 2020, 2:52 PM IST

ഇടുക്കി: കരുണാപുരം പഞ്ചായത്ത് ഭരണസമിതിക്കെതിരായ സി.പി.എം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് പ്രസിഡന്‍റ് ടോമി പ്ലാവ് വെച്ചതിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോൺഗ്രസിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന ഭയമാണ് സി.പി.എമ്മിനെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് നിലവില്‍ നടക്കുന്ന പ്രതിഷേധങ്ങളെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിൽ ലൈഫ് വീടുകളുടെ എണ്ണം കുറഞ്ഞുപോയി എന്ന ആക്ഷേപം വസ്തുതാവിരുദ്ധമാണ്. പഞ്ചായത്തിൽ 277 വീടുകൾ നിർമിച്ച് നൽകിയിട്ടുണ്ട്.

ഭരണ സമിതിക്കെതിരായ ആരോപണം അടിസ്ഥാന രഹിതം: പഞ്ചായത്ത് പ്രസിഡന്‍റ്

സി.പി.എം ഭരിക്കുന്ന പല പഞ്ചായത്തുകളിലും നൂറിൽ താഴെ വീടുകൾ മാത്രമാണ് നിര്‍മിച്ചത്. ലൈഫ് വീടുകളുടെ താക്കോൽ ദാനം നടത്തിയത് മന്ത്രി എം.എം മണിയാണ്. സുതാര്യമായ രീതിയിൽ സമയബന്ധിതമായി പണികൾ നടപ്പാക്കിയിട്ടുണ്ട്. എം.എൽ.എ ഫണ്ടുകളുമായി ബന്ധപ്പെട്ട പരാതികളും അടിസ്ഥാന രഹിതമാണ്. ഫണ്ട് കാര്യക്ഷമമായി തന്നെ വിനിയോഗിച്ചിട്ടുണ്ട്. പദ്ധതിയെക്കുറിച്ച് അറിയിപ്പ് ഔദ്യോഗികമായി ലഭിക്കുമ്പോൾ തന്നെ പഞ്ചായത്ത് കമ്മിറ്റി ആവശ്യമായ അംഗീകാരം നൽകി തുടർ നടപടികൾക്കായി അയക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഞ്ചായത്ത് ഭരണ സമിതിക്കെതിരെ എൽ.ഡി.എഫ് നടത്തുന്ന അപവാദ പ്രചരണങ്ങളെ എന്തുവിലകൊടുത്തും നേരിടുമെന്ന് കോണ്‍ഗ്രസ് (ഐ) മണ്ഡലം കമ്മിറ്റി അറിയിച്ചു. സി.പി.എമ്മിന്‍റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും മണ്ഡലം പ്രസിഡന്‍റ് ഷൈജൻ ജോർജ് പറഞ്ഞു. 33 വർഷമായി തുടർന്നു വന്ന എൽ.ഡി.എഫ് ഭരണം തുടച്ചുനീക്കി കൊണ്ട് 10 വർഷമായി അധികാരത്തിലിരിക്കുന്ന ഭരണ സമിതി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.