ETV Bharat / state

ഇടുക്കിയില്‍ മദ്യപരുടെ ശല്യം രൂക്ഷം: പരാതിയുമായി കര്‍ഷകര്‍ - alcoholics in idukki

രാജാക്കാട് ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപമുള്ള കൃഷിയിടങ്ങളിൽ മദ്യപ സംഘങ്ങള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നു. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

ഇടുക്കിയില്‍ മദ്യപരുടെ ശല്യം രൂക്ഷം:പരാതിയുമായി രാജാക്കാട് കര്‍ഷകര്‍
author img

By

Published : Oct 20, 2019, 5:51 PM IST

Updated : Oct 20, 2019, 7:18 PM IST

ഇടുക്കി: രാജാക്കാട് ടൗണിന് സമീപം പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപമുള്ള കൃഷിയിടങ്ങളിൽ മദ്യപ സംഘങ്ങളുടെ ശല്യം രൂക്ഷം. കൃഷി പരിപാലനം നടത്തുവാൻ കഴിയാത്ത അവസ്ഥയാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. ബിവറേജസിൽ നിന്നും മദ്യം വാങ്ങുന്നവർ കുപ്പിയും വെള്ളവും വാങ്ങി സ്വസ്ഥമായി മദ്യപിക്കുന്നതിന് ഇടം കണ്ടെത്തുന്നത് ഈ കൃഷിയിടങ്ങളിലാണ്. മദ്യപാനത്തിന് ശേഷം ചില്ലു കുപ്പി തല്ലി പൊട്ടിക്കുകയും ഭക്ഷണ അവശിഷ്ടങ്ങൾ കൃഷിയിടത്തിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു.

ഇടുക്കിയില്‍ മദ്യപരുടെ ശല്യം രൂക്ഷം: പരാതിയുമായി കര്‍ഷകര്‍

ജലസേചനത്തിനായി ആശ്രയിക്കുന്ന സമീപത്തെ തോട്ടിലേക്ക് ഉപയോഗശൂന്യമായ കുപ്പികളും മറ്റും ഉപേക്ഷിക്കുകയും കാർഷികവിളകള്‍ നശിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് കര്‍ഷകരുടെ പരാതി. പൊലീസ് രാത്രികാല പട്രോളിങ്ങ് ശക്തമാക്കുന്നതിനും മദ്യപ സംഘങ്ങളുടെ ശല്യം ഇല്ലാതാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

Intro:മദ്യപ സംഘങ്ങളുടെ ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് രാജാകാട്ടിലെ കർഷകർ. രാജാക്കാട് ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തുള്ള കൃഷിയിടങ്ങൾ മദ്യപാനികൾ താവളമാക്കി മാറ്റിയതോടെ കുപ്പിയും മറ്റു മാലിന്യങ്ങളും നിറഞ്ഞ് കൃഷി പരിപാലനം നടത്തുവാൻ കഴിയാത്ത അവസ്ഥയാണെന്നും കർഷകർ പറയുന്നു.
Body:രാജാക്കാട് ടൗണിനു സമീപം പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റിന് സമീപമുള്ള കൃഷിയിടങ്ങളിൽ കൃഷി പരിപാലനം നടത്തുവാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ബിവറേജസിൽ നിന്നും മദ്യം വാങ്ങുന്നവർ കുപ്പിയും വെള്ളവും വാങ്ങി സ്വസ്ഥമായി മദ്യപിക്കുന്നതിന് ഇടം കണ്ടെത്തുന്നത് ഈ കൃഷിയിടങ്ങളിലാണ് മദ്യപാനത്തിനു ശേഷം ചില്ലു കുപ്പി തല്ലി പൊട്ടിച്ചിട്ട് ഭക്ഷണ അവശിഷ്ടങ്ങൾ കൃഷിയിടത്തിൽ ഉപേക്ഷിച്ചാണ് ഇവർ പോകുന്നത്. ജലസേചനത്തിനായി ആശ്രയിക്കുന്ന സമീപത്തെ തോട്ടിലേക്കും ഉപയോഗശൂന്യമായ കുപ്പികളും മറ്റും ഉപേക്ഷിക്കുകയും ചില്ല് കുപ്പികൾ പ്പൊട്ടിച്ചു ഇട്ടിരിക്കുകയാണ്. ഇതുമൂലം തോട്ശുചികരണം പോലും സാധിക്കുന്നില്ല.

ബൈറ്റ്... ഗോപി കുന്നുംപുറത്ത് ..കർഷകൻ
Conclusion:കുപ്പികളും മറ്റും തല്ലിപ്പൊട്ടിച്ചിടുന്നതിനൊപ്പം കാർഷികവിളകളും മദ്യപിച്ച ശേഷം നശിപ്പിക്കുന്നതായാണ് കർഷകരുടെ പരാതി. പൊലീസ് രാത്രികാല പെട്രോളിങ്ങ് ശക്തമാക്കുന്നതിനും മദ്യപ സംഘങ്ങളുടെ ശല്യം ഇല്ലാതാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Last Updated : Oct 20, 2019, 7:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.