ഇടുക്കി: പ്രതിസന്ധിഘട്ടത്തെ നിശ്ചയ ദാര്‍ഢ്യത്തോടെ നേരിട്ട ഇരുമ്പുപാലം സ്വദേശിനികളും വിദ്യാര്‍ഥിനികളുമായ ശില്‍പ്പയ്ക്കും നന്ദനയ്ക്കും അനുമോദന പ്രവാഹം. സംസ്ഥാന യുവജനക്ഷേമ ബോർഡും വിവിധ സംഘടനകളും ഇതിനോടകം പെണ്‍കുട്ടികളെ വീട്ടിലെത്തി അനുമോദിച്ചു. ശില്‍പ്പയുടെയും നന്ദനയുടെയും തീരുമാനത്തിന് നാടൊന്നാകെ കൈയടി നല്‍കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു അടിമാലി പഞ്ചായത്ത് ഇരുവര്‍ക്കും ആദരമൊരുക്കിയത്.
മാതാവ് സിന്ധുവിനൊപ്പമായിരുന്നു ശില്‍പ്പയും നന്ദനയും അനുമോദന ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയത്. ഗ്രാമപഞ്ചായത്തംഗങ്ങള്‍ക്ക് പുറമെ പഞ്ചായത്ത് ജീവനക്കാരും അനുമോദന ചടങ്ങില്‍ പങ്കെടുത്തു. സഹോദരിമാരുടെ പിതാവും മത്സ്യവ്യാപാരിയുമായ മനോജ് വീണ് പരിക്കേല്‍ക്കുകയും കുടുംബത്തെ വരുമാനം നിലക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ശില്‍പ്പയും നന്ദനയും ഇരുമ്പുപാലം ടൗണിലെ മത്സ്യ വ്യാപാരം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഇരുവരുടെയും തീരുമാനം വാര്‍ത്തകളില്‍ നിറഞ്ഞതോടെ സഹോദരിമാര്‍ ശ്രദ്ധേയരായി മാറുകയായിരുന്നു.
കൂടുതൽ വായനയ്ക്ക് :പെൺമക്കളായാല്‍ ഇങ്ങനെ വേണം: മീൻകച്ചവടം നടത്തി അച്ഛന് കൈത്താങ്ങായി ശില്‍പ്പയും നന്ദനയും