ETV Bharat / state

അടിമാലി ഗ്രാമപഞ്ചായത്തില്‍ വീണ്ടും ഭരണമുന്നണി മാറ്റം. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നു - sanitha saji pressmeet

യുഡിഎഫ്‌ ഭരണത്തിലുണ്ടായിരുന്ന അടിമാലി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്‍റ് സനിത സജി എൽഡിഎഫിൽ ചേർന്നതോടെ ഭരണമുന്നണിമാറി

ഭരണമുന്നണി മാറ്റം  അടിമാലി ഗ്രാമപഞ്ചായത്ത്  അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  ഇടുക്കി വാർത്തകൾ  മലയാളം വാർത്തകൾ  സനിത സജി  സനിത സജി വാർത്താസമ്മേളനം  Adimali Grama Panchayat  Adimali Grama Panchayat administration  udf lost administration in adimali  sanitha saji  idukki news  sanitha saji pressmeet  udf
ഭരണമുന്നണി മാറ്റം
author img

By

Published : Feb 15, 2023, 7:31 PM IST

സനിത സജി മാധ്യമങ്ങളെ കാണുന്നു

ഇടുക്കി: അടിമാലി ഗ്രാമപഞ്ചായത്തില്‍ ഭരണമുന്നണി മാറ്റം. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സനിത സജി എല്‍ഡിഎഫിനൊപ്പം ചേര്‍ന്നു. സ്വതന്ത്ര അംഗമായി താന്‍ എല്‍ എഡി എഫിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് സനിത സജി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

യുഡിഎഫിന്‍റെ ഭരണത്തിലുണ്ടായിരുന്ന പഞ്ചായത്തിൽ പ്രസിഡന്‍റ് മുന്നണി മാറിയതോടെ യുഡിഎഫിന് ഭരണം നഷ്‌ടമായി. ഇതിന് മുൻപ് എൽഡിഎഫ്‌ ആയിരുന്നു അടിമാലി ഗ്രാമപഞ്ചായത്തിൽ ഭരണത്തിൽ ഉണ്ടായിരുന്നത്. എന്നാൽ അന്ന് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതിനെ തുടർന്ന് എൽഡിഎഫിന് ഭരണം നഷ്‌ടമാവുകയായിരുന്നു.

അന്ന് എൽഡിഎഫിലായിരുന്ന സനിത സജി മുന്നണി ബന്ധം ഉപേക്ഷിച്ച് യുഡിഎഫിലേക്ക് ചേക്കേറിയിരുന്നു. ശേഷം യുഡിഎഫിൽ നിന്ന് മത്സരിച്ച് വിജയിക്കുകയായിരുന്നു. നിലവിൽ യുഡിഎഫ് ഭരണം മുന്നോട്ട് പോകവെയാണ് സനിത സജി വീണ്ടും മുന്നണിമാറി യുഡിഎഫിനെ ഭരണത്തിൽ നിന്ന് താഴെയിറക്കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.