ഇടുക്കി: പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരെ സംസ്കരിച്ചിടത്ത് സ്മാരകമുയരുന്നു. സ്മാരകത്തിന്‍റെ നിര്‍മാണ ജോലികള്‍ അവസാന ഘട്ടത്തിലാണ്. മരിച്ചവരെ സംസ്കരിക്കാന്‍ സ്ഥലം അനുവദിച്ച കെഡിഎച്ച്പി കമ്പനി തന്നെയാണ് സ്മാരകവും നിര്‍മിക്കുന്നത്. പെട്ടിമുടി ദുരന്തം സംഭവിച്ച് പത്ത് മാസങ്ങള്‍ പിന്നിടുമ്പോഴാണ് ഓര്‍മ മന്ദിരം ഉയരുന്നത്.
ALSO READ:ലതിക സുഭാഷ് എന്‍.സി.പിയുടെ പുതിയ സംസ്ഥാന വൈസ് പ്രസിഡന്‍റ്
മൂന്നിടങ്ങളിലായി 66 പേരെയാണ് രാജമലക്ക് സമീപമുള്ള വനത്തില്‍ സംസ്‌ക്കരിച്ചിട്ടുള്ളത്. സ്മാരകത്തിന്‍റെ നിര്‍മാണ ജോലികള്‍ അവസാനഘട്ടത്തിലാണ്. ദുരന്തത്തിന്‍റെ ഒന്നാം വാര്‍ഷികത്തിന് മുമ്പ് തന്നെ സ്മാരകത്തിന്‍റെ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് കമ്പനിയുടെ ശ്രമം.
ALSO READ:പത്രിക പിന്‍വലിക്കാന്‍ കോഴ : കെ സുരേന്ദ്രനെതിരെ കേസെടുത്തു
ഒന്നാം വാര്‍ഷിക ദിനത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ പ്രാർഥനകളും മതപരമായ ചടങ്ങുകളും നടത്താന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജമലയില്‍ മരിക്കുന്ന തൊഴിലാളികളെ സംസ്‌ക്കരിക്കുന്നതിനായി വേറെ സ്ഥലമുണ്ടെങ്കിലും അപകടത്തില്‍ മരിച്ചവരെ ഒന്നിച്ച് സംസ്കരിക്കുന്നതിനായി രാജമലക്ക് സമീപമുള്ള മറ്റൊരിടത്ത് പുതിയ സ്ഥലം കണ്ടെത്തുകയായിരുന്നു. ഇവിടെയാണ് സ്മാരകവും ഉയരുന്നത്.