ETV Bharat / state

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ദിവസത്തെ വരുമാനം നല്‍കി ബാര്‍ബര്‍ ഷോപ്പുടമ - മുഖ്യമന്ത്രി

കുമളി സ്വദേശി ഉദയനാണ് നാടിനാകെ മാതൃകയായത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ദിവസത്തെ വരുമാനം നല്‍കി ബാര്‍ബര്‍ ഷോപ്പുടമ
author img

By

Published : Aug 15, 2019, 6:17 PM IST

ഇടുക്കി: മഴക്കെടുതിൽ ദുരിതമനുഭവിക്കുന്നവർക്കായി ഒരു ദിവസത്തെ മുഴുവന്‍ വരുമാനവും മാറ്റി വച്ച് കുമളി സ്വദേശിയായ ബാർബർ ഉദയൻ. കഴിഞ്ഞ ദിവസം കടയില്‍ നിന്ന് ലഭിച്ച മുഴുവൻ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് ഉദയന്‍ സംഭാവന ചെയ്യുന്നത്. ഉദയന്‍റെ നല്ല മനസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കടയിലെത്തിയവര്‍ സാധാരണ നല്‍കുന്ന കൂലിയേക്കാള്‍ കൂടുതല്‍ പണം ദുരിതാശ്വാസ പെട്ടിയില്‍ നിക്ഷേപിച്ചു. വാര്‍ത്തയിലെ താരമാവാനോ പ്രശസ്തിക്കോ വേണ്ടയില്ല ഇതൊക്കെ ചെയ്യുന്നതെന്നും തന്‍റെ പുണ്യപ്രവൃത്തി കണ്ട് സഹജീവികളെ സഹായിക്കാന്‍ കൂടുതല്‍ പേര്‍ രംഗത്ത് വരാനാണ് ആഗ്രഹമെന്നും ഉദയന്‍ പറയുന്നു.

Intro:മഴക്കെടുതിൽ ദുരിതമനുഭവിക്കുന്നവർക്കായി തന്റെ കടയിലെ ഒരു ദിവസത്തെ മുഴുവരുമാനവും മാറ്റിവച്ചിരിക്കുകയാണ് കുമളി സ്വദേശിയായ ബാർബർ ഉദയൻ , തന്റെ സാലൂണിൽ നിന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് ഉദയൻ
സംഭാവന ചെയ്യുന്നത്.Body:

വി.ഒ
ഇത് കുമളി സ്വദേശി ഉദയൻ, മുടിയും, കത്രികയുമെന്ന ബ്യൂട്ടി പാർലർ സാലൂണിന്റെ ഉടമ..മഴക്കെടുതിൽ എല്ലാം നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് തന്നാലാവുന്ന സഹായം നൽകുക എന്ന നിലക്കാണ് തന്റെ കടയിലെ ഒരു ദിവസത്തെ മുഴുവൻ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ ഉദയൻ തീരുമാനിച്ചത്,

ബൈറ്റ്

ഉദയൻ
(സാലൂൺ ഉടമ)

അവിടെയും തീർന്നില്ല മുടി വെട്ടാൻ മറ്റും കടയിൽ എത്തിയവരും ഉദയന്റെ സലൂണിൽ ദുരിതാശ്വാസഫണ്ടിനായി സ്ഥാപിച്ച പെട്ടിയിൽ പണം നിക്ഷേപിച്ചാണ് മടങ്ങുന്നത്.

ബൈറ്റ്

പ്രജീഷ്

ജെറിൻ

Conclusion:ഇതൊന്നും വാർത്തയാകണമെന്ന് ഉദയൻ ആഗ്രഹിക്കുന്നില്ലാ, പകരം ഇത് കണ്ടിട്ടെങ്കിലും ദുരിതo അനുഭവിക്കുന്നവരെ സഹായിക്കാൻ ഒരാൾക്കേലും തോന്നിയാൽ അത്രയും ആയില്ലേ എന്നാണ് ഉദയന്റെ ചോദ്യം

Pto C
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.