ETV Bharat / state

പതിമൂന്നുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍ - A 13-year-old girl was kidnapped and raped

2018 മെയ് മാസത്തിലായിരുന്നു കേസിനാസ്‌പദമായ സംഭവം

പതിമൂന്ന്കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു  പ്രതി അറസ്റ്റില്‍  തോമസ്  കുണ്ടള എസ്‌റ്റേറ്റ്  മൂന്നാര്‍ പൊലീസ്  kidnapped and raped  A 13-year-old girl was kidnapped and raped  accused
പതിമൂന്ന്കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍
author img

By

Published : Feb 27, 2020, 3:29 AM IST

ഇടുക്കി: പതിമൂന്നുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ മുപ്പത്തിയെട്ടുകാരന്‍ അറസ്റ്റില്‍. കുണ്ടള എസ്‌റ്റേറ്റില്‍ താമസക്കാരനായ തോമസ് എന്നയാളെയാണ് എറണാകുളത്ത് നിന്നും മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പതിമൂന്നുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ ഒമ്പത് മാസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ തമിഴ്നാട്ടിലേക്ക് തട്ടിക്കൊണ്ട്പോയി ഒരു മാസത്തോളം പീഡിപ്പിച്ചത്. സംഭവ ശേഷം പ്രതി പെണ്‍കുട്ടിയെ തമിഴ്‌നാട്ടില്‍ നിന്നും ബസില്‍ കയറ്റി മൂന്നാറിലേക്കയച്ചു. തിരികെ നാട്ടിലെത്തിയ പെണ്‍കുട്ടി സംഭവങ്ങള്‍ ബന്ധുക്കളെ അറിയിക്കുകയും ബന്ധുക്കള്‍ വിവരം പൊലീസിന് കൈമാറുകയും ചെയ്തു.

പൊലീസ് തിരയുന്നതായി മനസിലാക്കിയ തോമസ് തമിഴ്‌നാട്ടില്‍ നിന്നും എറണാകുളത്തെത്തി മത്സ്യവ്യാപാരികള്‍ക്കൊപ്പം ചേര്‍ന്നു. തോമസ് എറണാകുളത്തുണ്ടെന്ന് മനസിലാക്കിയ മൂന്നാര്‍ പൊലീസ് മുളകുകാട് സബ് ഇന്‍സ്‌പെക്ടര്‍ എന്‍.എസ് റോയിയുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. മൂന്നാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റെജി കുന്നപ്പള്ളി, എഎസ്ഐമാരായ പി.പി ഷാജി, എ ബേബി, സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ വേണുഗോപാലന്‍, രാധാകൃഷ്ണന്‍, സിപിഒ എ ആര്‍മുഖം എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.