ETV Bharat / state

കൊവിഡ് 19; ഇടുക്കിയില്‍ 54 പേര്‍ നിരീക്ഷണത്തില്‍ - covid 19 kerala

ജില്ലയിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. വരും ദിവസങ്ങളിലെ പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ സജീകരണങ്ങൾ ഒരുക്കണമോ എന്ന കാര്യം പരിശോധിക്കും.

കൊവിഡ് 19  ഇടുക്കി കൊവിഡ് 19  നിരീക്ഷണത്തില്‍  ഇടുക്കി  idukki  idukki latest news  idukki covid 19  covid 19 kerala  quarantine in idukki
കൊവിഡ് 19; ഇടുക്കിയില്‍ 54 പേര്‍ നിരീക്ഷണത്തില്‍
author img

By

Published : Mar 11, 2020, 9:05 PM IST

ഇടുക്കി: കൊവിഡ് 19 വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന 54 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍. കഴിഞ്ഞ ദിവസം പരിശോധനക്ക് അയച്ച 14 സാമ്പിളുകളിൽ ലഭിച്ച 12 എണ്ണവും നെഗറ്റീവായി. ഇടുക്കി മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന ഡല്‍ഹിയില്‍ നിന്നെത്തിയ ഉത്തരേന്ത്യക്കാരന്‍റെയും ഫലം നെഗറ്റീവാണ്. ഇയാളെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് മാറ്റി. മറ്റ് രണ്ട് പേരുടെയും പരിശോധന ഫലം നാളെ ലഭിക്കും. 54 പേരും വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ.

ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവ് പ്രകാരം അടച്ചിരുന്നു. ജില്ലയിൽ നാലിടത്താണ് ഐസൊലേഷൻ വാർഡുകൾ നിലവിൽ സജ്ജീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലെ പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ സജ്ജീകരണങ്ങള്‍ ഒരുക്കണമോ എന്ന കാര്യം ആരോഗ്യ വകുപ്പ് പരിശോധിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.