ഇടുക്കി: കൊവിഡ് 19 ജാഗ്രതയുടെ ഭാഗമായി 471 പേരെ ഇന്ന് നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 3608 ആയി. ഇതിൽ എട്ട് പേർ ആശുപത്രികളിലും 3600 പേർ വീടുകളിലുമാണ് കഴിയുന്നത്. രോഗ ലക്ഷണം കണ്ട 29 പേരുടെ സ്രവങ്ങൾ പരിശോധനയ്ക്കായി ഇന്ന് ലാബിലേക്ക് അയച്ചു. 29 പേരുടെ പരിശോധന ഫലങ്ങൾ നാളെ ലഭിക്കും.
കൊവിഡ് ബാധിച്ച മൂന്ന് പേരുടെ പരിശോധനാ ഫലം വീണ്ടും പോസിറ്റീവ് ആണ്. വരും ദിവസങ്ങളിലും ഇവരുടെ സ്രവങ്ങൾ പരിശോധനയ്ക്കായി എടുക്കും. ജില്ലയിൽ ഇതുവരെ 10 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ബ്രിട്ടീഷ് പൗരനടക്കം മൂന്നു പേർ രോഗവിമുക്തരായി.