ഇടുക്കി: കട്ടപ്പനയിൽ 40 കിലോയോളം ഏലക്ക മോഷ്‌ടിച്ച കേസില്‍ പ്രാദേശിക കോൺഗ്രസ് നേതാവടക്കം മൂന്ന് പേർ അറസ്റ്റിൽ. ഉടമയുടെ പരാതിയില്‍ പ്രാദേശിക കോൺഗ്രസ് നേതാവും കടമാക്കുഴി വാർഡ് പ്രസിഡന്‍റുമായ പുത്തന്‍ പുരയ്ക്കല്‍ മുത്തയ്യ, ബന്ധുക്കളായ മണി, വെള്ളയ്യന്‍ എന്നിവരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം പന്ത്രണ്ടിനാണ് കടമാക്കുഴി സ്വദേശി രാജ നിസാറിന്റെ ഉടമസ്ഥതയിലുള്ള അബ്ബാസ് എസ്റ്റേറ്റില്‍ നിന്ന് 40 കിലോയോളം ഏലക്ക മോഷണം പോയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഏലക്കായുടെ വില ഉയർന്നതോടെ ജില്ലയിൽ നിരവധി മോഷണക്കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. മോഷണം തുടര്‍ക്കഥയായതോടെ കർഷകര്‍ ആശങ്കയിലാണ്.