ഇടുക്കി: വണ്ടൻമേട്ടിൽ 35 ലിറ്റർ കോടയുമായി രണ്ടു പേർ പിടിയിൽ. മൈലാടുമ്പാറ കുറ്റിക്കൽ വർക്കി (64), മുപ്രക്കണ്ടത്തിൽ ബിനോയി (45) എന്നിവരാണ് അറസ്റ്റിലായത്. കൊച്ചറ മണിയൻ പെട്ടിക്കു സമീപം കോടയുമായി ഓട്ടോറിക്ഷയിലെത്തിയ ഇവരെ വണ്ടൻമേട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വാഹന പരിശോധനയിലാണ് കോട കണ്ടെത്തിയത്. മൈലാടുമ്പാറയിൽ തയ്യാറാക്കുന്ന കോട ആവശ്യാനുസരണം മണിയം പെട്ടി കേന്ദ്രമായി പ്രവർത്തിക്കുന്ന വാറ്റു കേന്ദ്രത്തിലെത്തിച്ച് ചാരായം നിർമ്മിക്കുകയായിരുന്നു ഇവരുടെ പദ്ധതി. വാറ്റു കേന്ദ്രവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ഇടുക്കിയില്‍ 35 ലിറ്റർ കോടയുമായി രണ്ടു പേർ പിടിയിൽ - idukki crime news
മൈലാടുമ്പാറ കുറ്റിക്കൽ വർക്കി , മുപ്രക്കണ്ടത്തിൽ ബിനോയി എന്നിവരാണ് ഓട്ടോറിക്ഷയില്‍ കോട കടത്തുന്നതിനിടെ പൊലീസിന്‍റെ പിടിയിലായത്.