ഇടുക്കി: ജില്ലയിൽ 31 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്‌ടർ അറിയിച്ചു. ഇതിൽ 16 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയ പത്ത് പേർക്കും വിദേശത്ത് നിന്നുമെത്തിയ മൂന്ന് പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
എട്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (55), ചിന്നക്കനാൽ പെരിയകനാൽ സ്വദേശിനി (49), ചക്കുപള്ളം ആറാം മൈൽ സ്വദേശി (27), രാജകുമാരി സ്വദേശിനി (26), സേനാപതി വട്ടപ്പാറ സ്വദേശിനി (34), ഉടുമ്പൻചോല പാറത്തോട് സ്വദേശി (22), വണ്ടിപ്പെരിയാർ സ്വദേശിനി (27), വണ്ണപ്പുറം സ്വദേശി (22),എന്നിവരുടെ ഉറവിടം വ്യക്‌തമല്ല. ജില്ലയിൽ ഇന്ന് 39 പേർ ഇന്ന് രോഗമുക്‌തി നേടി.