ETV Bharat / state

പ്രധാനമന്ത്രി ആവാസ് യോജന; ഭവന നിർമ്മാണത്തിന് തുടക്കമിട്ട് തിരുവല്ല - നഗരസഭ

പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെട്ടിട്ടുള്ള 256 കുടുംബങ്ങളിൽ നിന്ന് ഭവനനിർമ്മാണം യഥാസമയം പൂർത്തീകരിക്കാത്തതും ആരംഭിക്കാത്തതുമായിട്ടുള്ള 20 വീടുകളുടെ നിർമ്മാണമാണ് തിരുവല്ല നഗരസഭ ആരംഭിച്ചത്.

yojana
author img

By

Published : Feb 2, 2019, 7:52 PM IST

പ്രധാനമന്ത്രി ഭവന നിർമ്മാണ പദ്ധതിയിലുൾപ്പെട്ടിട്ടുള്ള പൂർണമാകാത്ത വീടുകളുടെ നിർമ്മാണത്തിന് തിരുവല്ല നഗരസഭയിൽ തുടക്കം. 20 വീടുകളുടെ നിർമ്മാണത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഓരോരുത്തർക്കും കുടുംബശ്രീയുടെ സിമന്‍റ് നിർമ്മാണ യൂണിറ്റിൽ നിന്ന് 500 സിമന്‍റ് കട്ടകൾ വീതം സൗജന്യമായി നൽകിയും, വീടുനിർമ്മാണത്തിൽ ഉടമസ്ഥനെ പങ്കാളിയാക്കിയുമാണ് പദ്ധതി പൂർത്തീകരിക്കുക. തൊഴിലുറപ്പ് പദ്ധതി വിഹിതത്തിന്‍റെ 40% കൊണ്ട് നിർമ്മാണ സാമഗ്രികൾ വാങ്ങുന്നതിന് വ്യവസ്ഥയുണ്ട്. ഇതുപയോഗിച്ച് നിർമ്മിക്കുന്ന സിമന്‍റ് ഇഷ്ടികകളാണ് ഗുണഭോക്താക്കൾക്ക് നൽകുന്നത്. ഇതോടൊപ്പം ഗുണഭോക്താക്കളുടെ കുടുംബത്തിൽ നിന്ന് ഒരാളെ വീതം തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി 25,000 രൂപ വരെ കൂലിയിനത്തിൽ നൽകും. തിരുവല്ല കണ്ണോത്തു കടവിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

പി.എം.എ.വൈ പദ്ധതി തുകയായ 4 ലക്ഷം രൂപയും 2 ലക്ഷം രൂപ നഗരസഭയാണ് നൽകുന്നത്. ഒന്നരലക്ഷം രൂപ കേന്ദ്ര സർക്കാരും അരലക്ഷം രൂപ സംസ്ഥാന സർക്കാരും നൽകും. ഇതിനു പുറമേയാണ് തൊഴിലുറപ്പ് പദ്ധതി വഴിയുള്ള ഇരുപത്തിഅയ്യായിരം രൂപയും 500 ഇഷ്ടികകളും നൽകുന്നത്. അടുത്ത ഘട്ടത്തിൽ കൂടുതൽ പേരെ ഉൾപ്പെടുത്തി നഗരസഭയുടെ 39 വാർഡുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

പ്രധാനമന്ത്രി ആവാസ് യോജന , ഭവന നിർമ്മാണത്തിന് തുടക്കമിട്ട് തിരുവല്ല

പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെട്ടിട്ടുള്ള 256 കുടുംബങ്ങളിൽ നിന്ന് ഭവനനിർമ്മാണം യഥാസമയം പൂർത്തീകരിക്കാത്തതും ആരംഭിക്കാത്തതുമായിട്ടുള്ള 20 വീടുകളുടെ നിർമ്മാണമാണ് തിരുവല്ല നഗരസഭ ആരംഭിച്ചത്.തിരഞ്ഞെടുക്കപ്പെട്ട ഓരോരുത്തർക്കും കുടുംബശ്രീയുടെ സിമന്‍റ് നിർമ്മാണ യൂണിറ്റിൽ നിന്ന് 500 കട്ടകൾ വീതം സൗജന്യമായി നൽകും

കുടുംബശ്രീയും തൊഴിലുറപ്പ് പദ്ധതിയും സംയോജിപ്പിച്ച് പ്രധാനമന്ത്രി ഭവന നിർമാണ പദ്ധതിയിലെ പൂർണമാകാത്ത വീടുകളുടെ നിർമാണത്തിന് തിരുവല്ല നഗരസഭയിൽ തുടക്കം. തിരഞ്ഞെടുത്ത 20 വീടുകളുടെ നിർമാണത്തിനായി 500 സിമന്‍റ് കട്ടകൾ വീതം സൗജന്യമായി നൽകിയും വീടുനിർമ്മാണത്തിൽ ഉടമസ്ഥനെ പങ്കാളിയുമാണ് പദ്ധതി പൂർത്തീകരിക്കുക.

നഗരസഭയിൽനിന്ന് പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെട്ടിട്ടുള്ള 256 കുടുംബങ്ങളിൽനിന്ന് ഭവനനിർമ്മാണം യഥാസമയം പൂർത്തീകരിക്കാത്തതും ആരംഭിക്കാത്തതുമായിട്ടുള്ള 20 പേരെയാണ് ആദ്യം തിരഞ്ഞെടുത്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഓരോരുത്തർക്കും കുടുംബശ്രീയുടെ സിമന്‍റ് നിർമാണ യൂണിറ്റിൽ നിന്ന് 500 കട്ടകൾ വീതം സൗജന്യമായി നൽകും. തൊഴിലുറപ്പ് പദ്ധതി വിഹിതത്തിന് 40% കൊണ്ട് നിർമ്മാണസാമഗ്രികൾ വാങ്ങുന്നതിന് വ്യവസ്ഥയുണ്ട് .ഇതുപയോഗിച്ച് നിർമ്മിക്കുന്ന സിമന്‍റ് ഇഷ്ടികകളാണ് ഗുണഭോക്താക്കൾക്ക് നൽകുന്നത്. ഇതോടൊപ്പം ഗുണഭോക്താക്കളുടെ കുടുംബത്തിൽനിന്ന് ഒരാളെ വീതം തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി 25,000 രൂപവരെ കൂലിയിനത്തിൽ നൽകും. തിരുവല്ല കണ്ണോത്തു കടവിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

പി എം എ വൈ പദ്ധതി തുകയായ 4 ലക്ഷം രൂപയും 2 ലക്ഷം രൂപ നഗരസഭയാണ് നൽകുന്നത്. ഒന്നരലക്ഷം രൂപ കേന്ദ്ര സർക്കാരും അരലക്ഷം രൂപ സംസ്ഥാന സർക്കാരും നൽകും. ഇതിനു പുറമേയാണ് തൊഴിലുറപ്പ് പദ്ധതി വഴിയുള്ള ഇരുപത്തിഅയ്യായിരം രൂപയും 500 ഇഷ്ടികകളും നൽകുന്നത് .അടുത്ത ഘട്ടത്തിൽ കൂടുതൽ പേരെ ഉൾപ്പെടുത്തി നഗരസഭയുടെ 39 വാർഡുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.