ETV Bharat / state

ഹർജി പിൻവലിച്ചു: തോമസ് ചാണ്ടി പിഴയൊടുക്കണം - chnady fined

ഹർജി പിൻവലിക്കാൻ പരാതിക്കാർക്ക് അവകാശമുണ്ടെങ്കിലും ഇത് നല്ല കീഴ്വഴക്കമല്ലെന്ന് കോടതി നിരീക്ഷിച്ചു.

തോമസ് ചാണ്ടി
author img

By

Published : Feb 5, 2019, 11:27 PM IST

ഭൂമി കയ്യേറ്റ കേസിലെ വിജിലൻസ് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജികള്‍ മുൻ മന്ത്രി തോമസ് ചാണ്ടി പിൻവലിച്ചു. കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞെന്ന് കാണിച്ച് 25,000 രൂപ പിഴയൊടുക്കാന്‍ കോടതി ഉത്തരവിട്ടു.

തോമസ് ചാണ്ടിയും മറ്റുളളവരും നൽകിയ നാല് ഹർജികളാണ് പിൻവലിച്ചത്. ഭൂമി കയ്യേറ്റ കേസിൽ ബുധനാഴ്ച വിധി പറയാനിരിക്കേയാണ് നീക്കം. കേസിൽ കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് കണ്ടാണ് ഹർജി പിൻവലിച്ചതെന്നാണ് വിലയിരുത്തൽ.

ഹർജി പിൻവലിക്കാൻ പരാതിക്കാർക്ക് അവകാശമുണ്ടെന്നും എന്നാൽ ഹർജിക്കാരുടെ നടപടി നല്ല കീഴ്വഴക്കമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പത്ത് ദിവസത്തിനുളളൽ പിഴയടക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

Intro:Body:

ഭൂമി കയ്യേറ്റ കേസില്‍ വിജിലൻസ് എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയും മറ്റുള്ളവരും നൽകിയ നാല് ഹർജികൾ പിൻവലിച്ചു.കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞതിന് തോമസ് ചാണ്ടി അടക്കമുള്ളവർക്ക് 25,000 രൂപ വീതം പിഴയും കോടതി വിധിച്ചു. 

ഹർജി പിൻവലിക്കാൻ പരാതിക്കാർക്ക് അവകാശമുണ്ട്. എന്നാൽ കോടതിയുടെ സമയം വിലപ്പെട്ടതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച കേസിൽ വിധി പറയാൻ ഒരുങ്ങുകയായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരുടെ നടപടി നല്ല കീഴ് വഴക്കമല്ല എന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. പിഴ പത്ത് ദിവസത്തിനുള്ളിൽ അടയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.