കൊച്ചിയിൽ തേവര എസ്എച്ച് കോളേജിന്‍റെ പ്ളാറ്റിനം ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി . കെ വി തോമസ് എംപിയുടെ വിദ്യാധനം പദ്ധതിയിലുൾപ്പെടുത്തി വിതരണംചെയ്യുന്ന 500 കിൻഡിലുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
തൊഴിൽ നേടുക മാത്രമാകരുത് വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം. പെൺകുട്ടികൾക്ക് നിർബന്ധമായും വിദ്യാഭ്യാസം നൽകണമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് ജോലിക്ക് പോകുന്നവർ സ്വന്തം നാടിനായി നിർബന്ധമായും എന്തെങ്കിലും ചെയ്യണം. മാതൃഭാഷയ്ക്ക് പ്രാധാന്യം നൽകികൊണ്ടുള്ള വിദ്യാഭ്യാസ സംസ്കാരം വളർത്തിയെടുക്കണമെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.
.