ETV Bharat / state

കുടുംബശ്രീ ഇനിമുതൽ ആമസോണിലും..! ലോക വിപണിയിലേക്കുള്ള പുതിയ ചുവടുവെയ്പ് - amazone

വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ ഉൽപന്നങ്ങൾ കുടുംബശ്രീ ആസ്ഥാനത്ത് സംഭരിച്ച് ഓർഡർ അനുസരിച്ച് വിതരണം ചെയ്യാനാണ് പരിപാടി.

കുടുംബശ്രീ
author img

By

Published : Feb 16, 2019, 7:09 PM IST

തിരുവനന്തപുരം: അയൽപക്കത്തെ കുഞ്ഞു ബിസിനസിലൊതുങ്ങാതെ ലോക വിപണി കീഴടക്കാനൊരുങ്ങുകയാണ് കുടുംബശ്രീ. ഓൺലൈൻ വിപണന സൈറ്റായ ആമസോണുമായി കൈകോർത്താണ് കേരളത്തിന്‍റെ സ്വന്തം വനിതാ കൂട്ടായ്മയായ കുടുംബശ്രീയുടെ പുതിയ നീക്കം. പദ്ധതിയുടെ ഭാഗമായി ആമസോണുമായി ഈ മാസം 27ന് കുടുംബശ്രീ കരാറൊപ്പിടും.

പരീക്ഷണാടിസ്ഥാനത്തിൽ സോപ്പ്, ലോഷൻ, തുടങ്ങി 70 ഓളം ഉൽപ്പന്നങ്ങൾ കുടുംബശ്രീ ആമസോണിൽ വിൽപനയ്ക്ക് വച്ചിരുന്നു. ഇന്ത്യയുടെ വിവിധ ഇടങ്ങളിൽ നിന്നായി നിരവധി പേർ ഉൽപന്നങ്ങൾ വാങ്ങിയതോടെയാണ് ആത്മവിശ്വാസമേറിയത്. കരകൗശല വസ്തുക്കൾ, ചിപ്സ്, അച്ചാർ തുടങ്ങി 110 ഉൽപ്പന്നങ്ങളാണ് കുടുബശ്രീ ആമസോൺ വഴി വിപണനത്തിനെത്തിക്കുക.

കുടുംബശ്രീയുടെ സ്വന്തം അച്ചാറും ചിപ്സുമെല്ലാം കടൽ കടന്ന് ലോകം മുഴുവനും എത്തുമെന്നാണ് പ്രതീക്ഷ. സംരഭമെത്ര വളർന്നാലും ഉൽപന്നങ്ങളുടെ ഗുണനിലവാരത്തിൽ യാതൊരു വിട്ടു വീഴ്ചയുമുണ്ടാവില്ലെന്നാണ് കുടുംബശ്രീ പ്രവർത്തകർ ഉറപ്പിച്ചു പറയുന്നത്.

Intro:Body:

ആമസോണിലൂടെ കുടുംബശ്രീ ലോക വിപണിയിലേക്ക്; ഈ മാസം 27 ന് കരാറൊപ്പിടും

By Web Team

First Published 16, Feb 2019, 11:18 AM IST

Highlights

ഓൺലെൻ വിപണന സൈറ്റുകൾ കൂണുപോലെ മുളയ്ക്കുകയും പലതും വലിയ ലാഭം കൊയ്യുകയും ചെയ്യുന്നതിന്‍റെ പശ്ചാത്തലത്തിലാണ് കുടുംബശ്രീയും ഒരു കൈ നോക്കാനാറിങ്ങുന്നത്. പദ്ധതിയുടെ ഭാഗമായി ആമസോണുമായി ഈ മാസം 27ന് കുടുംബശ്രീ കരാറിൽ ഒപ്പിടും.

തിരുവനന്തപുരം: അയൽപക്ക ബിസിനസെല്ലാം പഴങ്കഥയാക്കി ലോക വിപണി കീഴടക്കാനൊരുങ്ങുകയാണ് കുടുംബശ്രീ കൂട്ടായ്മ.  ഓൺലൈൻ വിപണന രംഗത്തെ അതികായൻമാരായ ആമസോണുമായി കൈകോർത്താണ് കേരളത്തിന്‍റെ സ്വന്തം വനിതാ കൂട്ടായ്മയായ കുടുംബശ്രീ ലോക വിപണിയിലേക്കിറങ്ങുന്നത്.

ഓൺലെൻ വിപണന സൈറ്റുകൾ കൂണുപോലെ മുളയ്ക്കുകയും പലതും വലിയ ലാഭം കൊയ്യുകയും ചെയ്യുന്നതിന്‍റെ പശ്ചാത്തലത്തിലാണ് കുടുംബശ്രീയും ഒരു കൈ നോക്കാനാറിങ്ങുന്നത്. പദ്ധതിയുടെ ഭാഗമായി ആമസോണുമായി ഈ മാസം 27ന് കുടുംബശ്രീ കരാറൊപ്പിടും.

പരീക്ഷണാടിസ്ഥാനത്തിൽ സോപ്പ്, ലോഷൻ, തുടങ്ങി 70 ഓളം ഉൽപ്പന്നങ്ങൾ ആമസോണിൽ വിൽപനയ്ക്ക് വച്ചിരുന്നു. ഇന്ത്യയുടെ വിവിധ ഇടങ്ങളിൽ നിന്നായി നിരവധി പേർ ഉത്പന്നങ്ങൾ വാങ്ങിയതോടെ സംഗതി വൻ ഹിറ്റ്. ഹിമാചൽ പ്രദേശ് അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നടക്കം  ഓർഡറെത്തിയോതെടെ വലിയ മാർജിനിൽ തന്നെ ഓൺലൈൻ വിപണനം നടത്താമെന്ന ആത്മവിശ്വാസമായി.

കരകൗശല വസ്തുക്കൾ, ചിപ്സ്, അച്ചാർ തുടങ്ങി 110 ഉൽപ്പന്നങ്ങളാണ് കുടുബശ്രീ ആമസോൺ വഴി വിപണനത്തിനെത്തിക്കുക. വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ ഉൽപന്നങ്ങൾ കുടുംബശ്രീ ആസ്ഥാനത്ത് സംഭരിച്ച് ഓർഡർ അനുസരിച്ച് വിതരണം ചെയ്യാനാണ് പരിപാടി. കുടുംബശ്രീയുടെ സ്വന്തം ആച്ചാറും ചിപ്സുമെല്ലാം കടൽ കടന്ന് ലോകം മുഴുവനും എത്തുമെന്നാണ് പ്രതീക്ഷ. ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത ഉത്പന്നങ്ങളെ ഉപഭോക്താക്കൾ കൈവിടില്ലെന്ന് കുടുംബശ്രീ പ്രവർത്തകർ ഉറപ്പിച്ചു പറയുന്നു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.