സംസ്ഥാന സഹകരണ വകുപ്പ് പ്രളയബാധിതർക്ക് നിർമിച്ചുനൽകുന്ന വീടുകളുടെ ആദ്യഘട്ടം പൂർത്തിയായി. നിർമ്മാണം പൂർത്തിയായ വീടുകളുടെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
കെയർ ഹോം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ സംസ്ഥാനത്ത്2000 വീടുകളാണ് സഹകരണവകുപ്പ് നിർമ്മിച്ച് നൽകുന്നത് .ഇതിൽ നിർമ്മാണം പൂർത്തിയായ 200 വീടുകളുടെ താക്കോൽ ആണ് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിച്ചു.
അവശേഷിക്കുന്ന വീടുകളുടെ നിർമാണം പൂർത്തിയായാൽ ഉടൻ അർഹരായവർക്ക് കൈമാറും. 2000 വീടുകൾ കൂടി നിർമ്മിച്ചു നൽകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.