ഇന്ത്യയിലെ ആദ്യ രാജ്യാന്തര ആയുഷ് കോൺക്ലേവിന് തിരുവനന്തപുരത്ത് തുടക്കമായി. ഗവർണർ ജസ്റ്റിസ് പി സദാശിവം കോൺക്ലേവിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആയുർവേദ ടൂറിസം രംഗത്ത് കേരള മോഡൽ മികച്ചതാണെന്ന് ഗവർണർ പറഞ്ഞു.
ആയുർവേദം ,ഹോമിയോപ്പതി, യോഗ, സിദ്ധ തുടങ്ങിയവയുടെ സാധ്യതകളും ചികിത്സാരീതികളും ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന ആയുഷ് വകുപ്പിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കോൺക്ലേവിന്‍റെ ഉദ്ഘാടനം കനകക്കുന്നിൽ ഗവർണർ ജസ്റ്റിസ് പി സദാശിവം നിർവഹിച്ചു.
