എറണാകുളം: രാജ്ഭവനിൽ ലളിതമായി നടത്തേണ്ട സത്യപ്രതിജ്ഞ ചടങ്ങ് കൊവിഡ് സാഹചര്യത്തിലും സ്റ്റേഡിയത്തിൽ നടത്തുന്നത് സമൂഹത്തിന് നൽകുന്ന തെറ്റായ സന്ദേശമെന്ന് സിറോ മലബാർ സഭയുടെ മുഖപത്രം. നാട്ടുകാരെ അകത്തിരുത്തി രാഷ്ട്രീയ നേതാക്കൾ പുറത്തിറങ്ങുന്നത് ആരോഗ്യ സംവിധാനത്തിന് വെല്ലുവിളിയാണ്.
സത്യപ്രതിജ്ഞാ ചടങ്ങിന്‍റെ പ്രാധാന്യം മുഖ്യമന്ത്രിയുടെ വിശദീകരണത്തിൽ നിന്നും കൊവിഡിന് മനസിലാകില്ലന്നും സഭാ മുഖപത്രമായ സത്യദീപം പരിഹസിച്ചു. അതേസമയം കൊവിഡിന്റെ രണ്ടാം തരംഗം മുൻകൂട്ടി കണ്ട് മുൻകരുതൽ സ്വീകരിക്കാതിരുന്നത് കേന്ദ്രസർക്കാറിന്‍റെ വലിയ വീഴ്ചയാണെന്നും ജനങ്ങൾ മരിച്ച് വീഴുമ്പോഴും സെൻട്രൽ വിസ്താ പദ്ധതിക്ക് ഇളവ് തേടുകയാണ് സർക്കാർ. പൊതുമേഖലയെ ഒഴിവാക്കി വാക്സിൻ നിർമാണത്തിന് രണ്ട് സ്വകാര്യ കമ്പനികൾക്ക് മാത്രം അനുമതി നൽകിയത് വീഴ്ചയാണെന്നും സഭ മുഖപത്രം കുറ്റപ്പെടുത്തി