ETV Bharat / state

സിറോ മലബാർ സഭ വ്യാജരേഖ കേസ്; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കേസിൽ ഫാദർ പോൾ തേലക്കാട്ട് ഒന്നാം പ്രതിയും ഫാദർ ടോണി കല്ലൂക്കാരന്‍ നാലാം പ്രതിയുമാണ്

author img

By

Published : May 28, 2019, 8:37 AM IST

സിറോ മലബാർ സഭ

എറണാകുളം: സിറോ മലബാർ സഭ വ്യാജരേഖ കേസിൽ ഫാദർ ടോണി കല്ലൂക്കാരന്‍, ഫാദർ പോൾ തേലക്കാട്ട് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസിൽ ഫാദർ പോൾ തേലക്കാട്ട് ഒന്നാം പ്രതിയും ഫാദർ ടോണി കല്ലൂക്കാരന്‍ നാലാം പ്രതിയുമാണ്. തന്നെ ക്രൂര മർദ്ദനത്തിനിരയാക്കി വൈദികർക്കെതിരെ മൊഴി നൽകാൻ നിർബന്ധിക്കുകയായിരുന്നുവെന്ന് മൂന്നാം പ്രതി ആദിത്യന്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ സമർപ്പിച്ച മൊഴിയിൽ വ്യക്തമാക്കിയിരുന്നു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പേരുൾപ്പെടുന്ന രേഖകൾ അതിരൂപത അഡ്മിനിസ്ട്രേറ്റർക്ക് കൈമാറുക മാത്രമാണ് ചെയ്തതെന്ന് ഇരുവരും മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.

Intro:Body:

സിറോ മലബാർ സഭാ വ്യാജരേഖ കേസിൽ ഫാദർ ടോണി കലൂക്കാരൻ, ഫാദർ പോൾ തേലക്കാട്ട് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. വ്യാജരേഖ കേസിൽ പോൾ തേലക്കാട്ടിനെ ഒന്നാം പ്രതിയും, ട്ടോണി കല്ലൂക്കാരനെ  നാലാം പ്രതിയുമായാണ് പോലീസ് കേസ് റജിസ്റ്റർ ചെയ്തത്. മൂന്നാം പ്രതി ആദിത്യനെ ക്രൂരമായി മർദ്ദിച്ച് പോലീസ് തങ്ങൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിക്കുകയായിരുന്നു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പേരുൾപ്പെടുന്ന രേഖകൾ അതിരൂപത അഡ്മിനിസ്ട്രേറ്റർക്ക് കൈമാറുക മാത്രമാണ് ചെയ്തതെന്നും ഇരുവരും മൂൻകൂർ ജാമ്യപേക്ഷയിൽ ചൂണ്ടി കാണിക്കുന്നു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.