എറണാകുളം: മന്ത്രി എകെ ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. മന്ത്രിയുടെ ചിത്രവും പൂവൻകോഴിയുമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.
മന്ത്രിയുടെ ചിത്രത്തിൽ കരിഓയിൽ ഒഴിച്ചും പ്രതിഷേധിച്ചു. പീഡനക്കേസ് ഒതുക്കി തീർക്കാൻ ഇടപെട്ടുവെന്ന് ആരോപണ വിധേയനായ മന്ത്രി എ.കെ. ശശീന്ദ്രൻ ഉടൻ രാജിവെക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഒന്നാം പിണറായി സർക്കാരിന്‍റെ മന്ത്രി സഭയിൽ നിന്ന് ശശീന്ദ്രൻ രാജിവെക്കാൻ കാരണമായ സംഭവത്തിൽ ഉടൻ കുറ്റപത്രം സമർപ്പിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജിൻഷാദ് പ്രതിഷേധ മാർച്ച് ഉദ്ഘാടനo ചെയ്തു.
Also read: അടിയന്തര പ്രമേയം; പ്രതിപക്ഷത്തെ പരിഹസിച്ച് എം.എം മണി