എറണാകുളം: മന്ത്രി കെ.ടി ജലീലിന്‍റെ രാജിയാവശ്യപ്പെട്ട് എൻഐഎ ഓഫിസ് പരിസരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധക്കാർ പൊലീസ് വാഹനത്തിന്‍റെ ചില്ല് തകർത്തു. അറസ്റ്റ് ചെയ്‌ത് ജീപ്പില്‍ കയറ്റിയപ്പോഴാണ് പ്രതിഷേധക്കാർ ചില്ല് തകർത്തത്.
അതേ സമയം, നയതന്ത്ര ചാനലിലൂടെ എത്തിച്ച മതഗ്രന്ഥം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റിന് പിന്നാലെ മന്ത്രി കെ.ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുകയാണ്. കൊച്ചിയിലെ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) ഓഫിസിലേക്ക് വിളിച്ച് വരുത്തിയാണ് മന്ത്രിയുടെ മൊഴിയെടുക്കുന്നത്.