ETV Bharat / state

കോതമംഗലത്ത് വിദ്യാർഥിനിയെ വെടിവച്ച് കൊന്ന ശേഷം യുവാവ് ജീവനൊടുക്കി - കോതമംഗലത്ത് വിദ്യാർഥിനിയെ വെടിവെച്ച് കൊന്നു

ഇന്ദിരാഗാന്ധി ഡെന്‍റൽ കൊളേജിലെ ഹൗസ് സർജൻസി വിദ്യാർഥിനിയായ മാനസയെയാണ് രാഖിൽ എന്ന യുവാവ് വെടിവെച്ചത്. രണ്ട് പേരും കണ്ണൂർ സ്വദേശികളാണ്

youth commit suicide after killing girl  student shot dead in kothamangalam  student shot dead in kochi  കോതമംഗലത്ത് വിദ്യാർഥിനിയെ വെടിവെച്ച് കൊന്നു  മെഡിക്കൽ വിദ്യാർഥിനിയെ വെടിവെച്ചു കൊന്നു
കോതമംഗലത്ത് വിദ്യാർഥിനിയെ വെടിവെച്ച് കൊന്ന ശേഷം യുവാവ് ജീവനൊടുക്കി
author img

By

Published : Jul 30, 2021, 5:45 PM IST

Updated : Jul 30, 2021, 7:52 PM IST

എറണാകുളം: കോതമംഗലം നെല്ലിക്കുഴിയിൽ കോളജ് വിദ്യാർഥിനിയെ വെടിവച്ച് കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ഇന്ദിരാഗാന്ധി ഡെന്‍റൽ കോളജിലെ ഹൗസ് സർജൻസി വിദ്യാർഥിനിയായ മാനസയാണ് (24) കൊല്ലപ്പെട്ടത്. ഇവർ കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനിയാണ്. കണ്ണൂർ സ്വദേശി രാഖിലാണ് മാനസയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

ഡെന്റൽ കോളജിന് സമീപം മാനസ താമസിച്ചിരുന്ന വാടക വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് രാഖിൽ വെടിവെച്ചത്. സുഹൃത്തുക്കളോടൊപ്പം താമസസ്ഥലത്ത് ഇരിക്കുകയായിരുന്ന മാനസയെ തൊട്ടടുത്ത മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് കൊല നടത്തിയത്. ഉടൻ തന്നെ രാഖിനും സ്വയം നിറയൊഴിക്കുകകയായിരുന്നു.

കോതമംഗലത്ത് വിദ്യാർഥിനിയെ വെടിവച്ച് കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

പ്രണയാഭ്യർഥന നിരസിച്ചതിന്‍റെ വൈരാഗ്യം

പൂർവ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. കണ്ണൂർ സ്വദേശികളായ രാഖിലും മാനസയും മുൻ പരിചയമുള്ളവരായിരുന്നു. പ്രണയാഭ്യർഥന നടത്തി ഇയാൾ മാനസിയെ ശല്യപ്പെടുത്തിയതായി പറയപ്പെടുന്നു. ഇതേ തുടർന്ന് രാഖിലിനെതിരെ പെൺകുട്ടി പൊലീസിൽ പരാതി നൽകുകയും പിന്നീട് ഈ പ്രശ്നം രമ്യമായി പരിഹരിക്കുകയും ചെയ്തു.

youth commit suicide after killing girl  student shot dead in kothamangalam  student shot dead in kochi  കോതമംഗലത്ത് വിദ്യാർഥിനിയെ വെടിവെച്ച് കൊന്നു  മെഡിക്കൽ വിദ്യാർഥിനിയെ വെടിവെച്ചു കൊന്നു
മാനസയെ വെടി വച്ച് കൊന്ന ശേഷം സ്വയം നിറയൊഴിച്ച രാഗില്‍

ഇതിന്റെ തുടർച്ചയായാണ് ദാരുണമായ സംഭവങ്ങൾ അരങ്ങേറിയതെന്നാണ് പ്രാഥമിക വിവരം. മേലൂർ ധർമ്മടത്ത് താമസിക്കുന്ന രഘുത്തമൻ എന്ന ആളുടെ മകനാണ് രാഖിൽ. സംഭവത്തിൽ കോതമംഗലം പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. രണ്ടു പേരുടെയും മൃതദേഹങ്ങൾ കോതമംഗലം മാർ ബസേലിയസ് ആശുപത്രിയിലേക്ക് മാറ്റി.

Also read: ബാലികയെ പീഡിപ്പിച്ചത് അമ്മയുടെ കാമുകനും സുഹൃത്തും; സമ്മതം നല്‍കി പെറ്റമ്മ

Last Updated : Jul 30, 2021, 7:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.