എറണാകുളം: കൊച്ചി നാവിക ആസ്ഥാനത്തിന് സമീപം ഡ്രോൺ പറത്തിയ യുവാവ് പിടിയിൽ. വടുതല സ്വദേശി ജോസ് ലോയിഡ്(26) നെയാണ് നാവികസേന പിടികൂടി പൊലീസിന് കൈമാറിയത്. തോപ്പുംപടി ഹാർബർ പാലത്തിന് സമീപം ഡ്രോൺ നിരോധിത മേഖലയിലാണ് ഇയാൾ ഡ്രോൺ പറത്തിയത്.
തോപ്പുംപടി പൊലീസ് യുവാവിനെതിരെ കേസെടുത്തു. സംഭവത്തിൽ ദുരൂഹതയില്ലന്നും നിയന്ത്രണങ്ങളെ കുറിച്ച് അറിയാതെയാണ് യുവാവ് ഡ്രോൺ പറത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകൾ ചേർത്താണ് യുവാവിനെതിരെ പോലീസ് കേസെടുത്തത്.
കൂടുതല്‍ വായനക്ക്: കുപ്‌വാരയിലും ഡ്രോൺ ഉപയോഗം നിരോധിച്ചു
ജമ്മു കശ്മീർ ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നാവികസേന ആസ്ഥാനത്തിന് സമീപം ഡ്രോൺ പറത്തുന്നതിന് നിരോധനം ഏർപ്പെടുത്തിയത്. നേവി ആസ്ഥാനത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് ഡ്രോൺ പറത്തുന്നതിന് നിലവിൽ നിരോധനമുള്ളത്.